വ്യക്തികള്‍ ചേര്‍ന്നതാണ് എന്റര്‍പ്രൈസ്. വ്യക്തികള്‍ പല വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, അനുഭവ തലങ്ങളില്‍ നിന്ന് വരുന്നു. എന്നാല്‍ എന്റര്‍പ്രൈസ് വിജയിക്കാന്‍ കസ്റ്റമറുടെ അനുഭവം അതുല്യമാവണം. അതില്‍ ഒന്ന് ജോലിയുടെ സ്റ്റാന്‍ഡേര്‍ഡും മറ്റൊന്ന് അത് ചെയ്യുന്ന സ്റ്റൈലുമാണ്. കസ്റ്റമര്‍ക്ക് തുടരെ ലഭിക്കുന്ന ഈ അനുഭവത്തില്‍ നിന്ന് നമ്മളില്‍ ഉണ്ടാകുന്ന പ്രതീക്ഷ ബ്രാന്‍ഡും, ആ ബ്രാന്‍ഡ് സൃഷ്ടിച്ച ഡെലിവറി സ്റ്റാന്‍ഡേര്‍ഡും സ്റ്റൈലും ചേര്‍ന്നാല്‍ കള്‍ച്ചറുമാകുന്നു. ഉദാഹരണം കാര്‍ ബ്രേക്ക്ഡൗണ്‍ സര്‍വീസിന് വരുന്ന മെക്കാനിക് വാന്‍, കസ്റ്റമര്‍ക്കും കുടുംബത്തിനും വേണ്ട വെള്ളവും ഭക്ഷണവും കൊണ്ടുവന്നാല്‍, അത് കള്‍ച്ചറില്‍ പെടും.
എല്ലാ കഴിവുകളും സ്വന്തം ജോലിക്കാര്‍ക്ക് തന്നെ വേണം എന്ന വാശി സംരംഭകര്‍ക്ക് വേണ്ട. റിലയന്‍സിന്റെ ഓഫീസില്‍ ചെന്നാല്‍ 2000 സ്റ്റാഫ് ഏഴ് എക്സ്പേര്‍ട്ട് കമ്പനികളില്‍ നിന്നുള്ളവരാകും. പ്രവര്‍ത്തന ക്ഷമത ഏറെ മികച്ചതും. അപ്പോള്‍ കോര്‍ കമ്പനി കോര്‍ഡിനേഷനില്‍ സ്പെഷലൈസ് ചെയ്യണം. ഇതിനു പ്രോസസ്സ് മാനേജ്മെന്റ് എന്ന് പറയും. സ്ട്രക്ച്ചറും കോസ്റ്റിങ്ങും എല്ലാം പ്രോസസ്സ് വഴിയേ ആവണം. അപ്പോള്‍ ഹൈബ്രിഡ് ആയി. എന്റെ ജോലിക്കാരനല്ലാത്ത ആളെ ഞാന്‍ എങ്ങനെ വിശ്വസിക്കും, എങ്ങനെ നിയന്ത്രിക്കും എന്ന ആശങ്കയില്ലാതെ കഴിവുള്ളവരെ കമ്പനിക്കു വേണ്ട കാലത്തേക്ക്, വേണ്ട അളവില്‍ വിനിയോഗിക്കാനാണ് സംരംഭകര്‍ പഠിക്കേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine