Business Clinic

ചെറുകിട ഇടത്തരം സംരംഭകരേ ശ്രദ്ധീക്കൂ! ബിസിനസിനെ ട്രാക്കിലാക്കാന്‍ വഴിയുണ്ട്

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്ന പരമ്പരയില്‍ ഇന്ന് 'ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും ക്ലൗഡ് മൈഗ്രേഷനും' വഴി ബിസിനസ് വര്‍ധിപ്പിക്കാനുള്ള വഴി പറഞ്ഞു തരികയാണ്, സിഎന്‍എസ് കണ്‍സള്‍ട്ടിംഗിന്റെ എസ്എംഇ ബിസിനസ് അഡൈ്വസര്‍ റോയ് കുര്യന്‍ കെ.കെ.

Roy Kurian K K

ഞാന്‍ ഒരു ഇടത്തരം കണ്‍സ്യൂമര്‍ പ്രോഡക്റ്റ് നിര്‍മാണ കമ്പനി ഉടമയാണ്. കോവിഡ് രണ്ടാംതരംഗം വന്നതോട അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത മുതല്‍ വില്‍പ്പനയില്‍ വരെ വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടന്ന്, ഇത്തരം സാഹചര്യങ്ങളില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരുമോ?

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മൂലം ഏതാണ്ടെല്ലാ ബിസിനസുകളും വളരെ ബുദ്ധിമുട്ടിലാണ്. വളരെ കുറച്ച് ബിസിനസുകള്‍ക്ക് മാത്രമാണ് ഈ സാഹചര്യം മൂലം ഗുണമുണ്ടായിട്ടുള്ളൂ. കോവിഡ് നിയന്ത്രണ വിധേയമാകുകയും ജനജീവിതം സാധാരണ നില കൈവരിക്കുകയും ചെയ്താല്‍ മാത്രമേ ബിസിനസുകളും പ്രതിസന്ധിഘട്ടത്തില്‍ നിന്ന് പുറത്തുകടക്കൂ. എന്നിരുന്നാലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ വഴികളും നോക്കിയേ മതിയാകൂ.

ഇത്തരം സാഹചര്യങ്ങളോട് സമരസപ്പെടാനുള്ള നല്ല വഴി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനും ക്ലൗഡ് മൈഗ്രേഷനുമാണ്. കമ്പനിയിലെ സാധ്യമായത്ര കാര്യങ്ങള്‍ ഡിജിറ്റല്‍ ആക്കുക. ബിസിനസ് സിസ്റ്റം ക്ലൗഡ് സെര്‍വറുകളിലേക്കാക്കി ടീമംഗങ്ങള്‍ക്ക് എവിടെയിരുന്നും എന്തും ആക്സസ് ചെയ്യാന്‍ പറ്റുന്ന വിധത്തിലാക്കുക. ഫാക്ടറിയിലോ നിര്‍മാണ മേഖലയിലോ അതായത് മനുഷ്യര്‍ തന്നെ വേണ്ടിടത്ത് ഡിജിറ്റലായി എല്ലാ കാര്യങ്ങളും മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ എക്കൗണ്ടിംഗ്, സംഭരണം, കളക്ഷന്‍ എന്നിവയെല്ലാം ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന് വിധേയമാക്കാം. ഏതാണ്ടെല്ലാ ബിസിനസ് സോഫ്്റ്റ് വെയറുകളും ടമമട മോഡലില്‍ ലഭ്യമാണ്.

നിങ്ങളുടെ ബിസിനസ് പ്രോസസുകള്‍ ഓട്ടോമേറ്റ് / ഡിജിറ്റൈസ് ചെയ്ത് ക്ലൗഡിലേക്ക് മാറുക. ക്ലൗഡ് ബേസ്ഡ് SaaS മോഡലില്‍ ഒട്ടനവധി കാര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായവ കണ്ടെത്താന്‍ പ്രത്യേകിച്ചൊരു ഉല്‍പ്പന്നത്തിന്റെയോ ബ്രാന്‍ഡിന്റെയോ പ്രതിനിധിയല്ലാത്ത, അറിവുള്ള ഐടി പ്രൊഫഷണലിന്റെ സേവനം തേടാം.

നമ്മുടെ ലക്ഷ്യം എവിടെയിരുന്നും എന്തുവേണമെങ്കിലും വളരെ മികച്ച രീതിയില്‍ മാനേജ് ചെയ്യുക എന്നതാണ്. യാത്രാവിലക്ക്, ലോക്ക്ഡൗണ്‍ എന്നിവ മൂലമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കാന്‍ പാടില്ല. മികച്ചൊരു ഇ കോമേഴ്സ് പ്ലാറ്റ്ഫോം കൂടി സജ്ജമാക്കിയാല്‍ കടകള്‍ കയറിയിറങ്ങിയുള്ള വില്‍പ്പന നടത്തിയില്ലെങ്കിലും സെയ്ല്‍സ് നടക്കും. ഇതൊക്കെ ഏര്‍പ്പെടുത്തിയാല്‍ ഒരുപരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT