Business Clinic

കുടുംബ ബിസിനസുകളിലെ വിജയ ചേരുവ എങ്ങനെ നിങ്ങള്‍ക്കും പകര്‍ത്താം

സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കുന്ന പംക്തിയില്‍ ഇന്ന് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് & മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയ ഷാജി വര്‍ഗീസ്.

Shaji Varghese

തീര്‍ച്ചയായും. മൂല്യാധിഷ്ഠിതമാകണം ബിസിനസ്. കുടുംബ ബിസിനസുകളിലും ഇതിന് മാറ്റമില്ല. കുടുംബത്തിന്റെയും ആ കുടുംബം നേതൃത്വം നല്‍കുന്ന ബിസിനസുകളുടെയും മൂല്യം ഒന്നായി ചേര്‍ന്നിരിക്കണം.അടുത്ത 10-15 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വിഷന്‍ നിര്‍ബന്ധമായും വേണം. കുടുംബ ബിസിനസിന് കൂട്ടായ ഒരു സ്വത്വം വേണം. കുടുംബാംഗങ്ങള്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം വേണം. കുടുംബവും കുടുംബ ബിസിനസും കെട്ടുറപ്പോടെയും അംഗങ്ങള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധം നിലനിന്നും മുന്നോട്ടുപോകാന്‍ പറ്റിയ ചട്ടക്കൂട് വേണം.നേതൃശേഷി മുകള്‍ തട്ട് മുതല്‍ താഴേ തട്ട് വരെയുള്ളവരില്‍ വളര്‍ത്തണം.

സുസ്ഥിരമായൊരു നേതൃമികവ് സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കും. മാത്രമല്ല കുടുംബ ബിസിനസുകളില്‍ മികച്ച മാനേജ്‌മെന്റ് ടീം വേണം. പ്രതിഭാശാലികളെയും വിദഗ്ധരെയും ആകര്‍ഷിക്കാനും അവരുടെ സേവനം ദീര്‍ഘകാലം ലഭിക്കാനും പറ്റുന്ന പ്രൊഫഷണല്‍ പശ്ചാത്തലം വേണം.കുടുംബ ബിസിനസില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരു കാര്യം പിന്തുടര്‍ച്ചാക്രമമാണ്.

ശരിയായ സമയത്ത് ശരിയായ രീതിയില്‍ പിന്തുടര്‍ച്ച ഉണ്ടായിരിക്കണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയും പ്രൊഫഷണല്‍ സമീപനങ്ങളുമുണ്ടെങ്കില്‍ കുടുംബ ബിസിനസുകള്‍ ദീര്‍ഘകാലം നിലനില്‍ക്കും. ഉയരങ്ങള്‍ കീഴടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT