Business Clinic

വര്‍ക്കിംഗ് കാപ്പിറ്റലിന്റെ കുറവ് പരിഹരിക്കാം, ഇങ്ങനെ

ഫിക്സ്ഡ് കോസ്റ്റ് ഒരുപരിധിവരെ വേരിയബ്ള്‍ കോസ്റ്റാക്കാം, വര്‍ക്കിംഗ് കാപ്പിറ്റലിന്റെ അപര്യാപ്തത പരിഹരിക്കാം. നിര്‍ദേശങ്ങളുമായി സിഎന്‍എസ് കണ്‍സള്‍ട്ടിംഗിലെ എസ് എം ഇ ബിസിനസ് അഡൈ്വസര്‍, റോയ് കുര്യന്‍ കെ കെ.

Roy Kurian K K

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ് ഫിക്‌സഡ് കോസ്റ്റ് കുറയ്ക്കാനാകാത്തതും വര്‍ക്കിംഗ് ക്യാപിറ്റലിലുള്ള പോരായ്മയുമെല്ലാം. ഇത് സംബന്ധിച്ച സംശയങ്ങളും വിദഗ്ധ മറുപടിയും കാണാം.

ഫിക്സ്ഡ് ഓവര്‍ഹെഡ് കോസ്റ്റ് കുറയ്ക്കാന്‍ വഴി പറഞ്ഞുതരാമോ?

നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ നിര്‍മാണ പ്രക്രിയയെയോ അതിന്റെ വിതരണത്തെയോ നേരിട്ട് ബാധിക്കാത്ത എല്ലാ ഫിക്സ്ഡ് കോസ്റ്റുകളും ഒപ്റ്റിമൈസ് ചെയ്യാന്‍ ശ്രമിക്കുക. അതായത് ഇതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക എന്നല്ല. നിങ്ങളുടെ കാതല്‍ മേഖലയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ കുറച്ചെങ്കിലും ഔട്ട്സോഴ്സ് ചെയ്യാന്‍ ശ്രമിക്കുക. ഈ വഴിയിലൂടെ നിങ്ങളുടെ ഫിക്സ്ഡ് കോസ്റ്റ് ഒരുപരിധിവരെ വേരിയബ്ള്‍ കോസ്റ്റായി മാറ്റാന്‍ സാധിക്കും.

പലപ്പോഴും വര്‍ക്കിംഗ് കാപ്പിറ്റലിന്റെ അപര്യാപ്തത വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ വഴിയുണ്ടോ?

ഇത് ഒഴിവാക്കാന്‍ ആദ്യം വേണ്ടത് നിങ്ങള്‍ക്കാവശ്യമായ വര്‍ക്കിംഗ് കാപ്പിറ്റലിനെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കണക്കാണ്. നിങ്ങളുടെ ബിസിനസ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രാക്ടിക്കല്‍ ക്രെഡിറ്റ് പിരീഡ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാകണം ഇത്. രണ്ടാമതായി, ഇടപാടുകാര്‍ക്കും നിങ്ങള്‍ക്കും അംഗീകരിക്കാവുന്ന ക്രെഡിറ്റ് കാലയളവിനെ കുറിച്ച് ധാരണയിലെത്തുകയും അതിനുള്ളില്‍ തന്നെ വില്‍പ്പന നടത്തിയതിന്റെ പണം തിരികെ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. സമയബന്ധിതമായ കളക്ഷന്‍ ഉറപ്പാക്കാന്‍ മികച്ച രീതിയിലുള്ള സെയ്ല്‍സ് കോണ്‍ട്രാക്റ്റ് നിങ്ങള്‍ക്ക് വേണ്ടതാണ്. അതുപോലെ സെയ്ല്‍സ് രംഗത്തുള്ളവര്‍ക്ക് തന്നെ കളക്ഷന്റെ ചുമതല കൂടി നല്‍കുക. സെയ്ല്‍സ് മാത്രം നോക്കി വേതനം നല്‍കാതെ കളക്ഷന്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള വേരിയബ്ള്‍ പേ സംവിധാനം കൊണ്ടുവരുന്നത് നന്നാകും. അതുപോലെ അതിവേഗം പേയ്മെന്റ് നല്‍കുന്നവര്‍ക്ക് ഇന്‍സെന്റീവുകളും പ്രഖ്യാപിക്കുക.

(എട്ട് വിഭിന്ന മേഖലകളിലെ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാര്‍, സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗം പറഞ്ഞുതരുന്ന ധനം പംക്തി. )

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT