Business Kerala

ബിസിനസ് വളര്‍ത്താന്‍ പുതുവഴികള്‍! ധനം ബിസിനസ് സമിറ്റിന് ഇനി 3 നാള്‍; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അവസാന ഘട്ടത്തില്‍

ബുക്കിംഗ് സമയത്ത് പ്രത്യേക കൂപ്പണ്‍ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഫീസില്‍ 500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും

Dhanam News Desk

കേരളത്തിലെ സംരംഭകരും ബിസിനസ് ലീഡര്‍മാരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസ് മാമാങ്കത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രം. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന 18-ാമത് 'ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026' (Dhanam D-Day 2026) ജൂണ്‍ 25-ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. ബിസിനസ് വളര്‍ത്താനും പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും പ്രൊഫഷണലിനും ഒട്ടും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത സുവര്‍ണാവസരമാണിത്.

പ്രമുഖരുടെ സാന്നിധ്യവും അറിവിന്റെ മാസ്റ്റര്‍ ക്ലാസും

മുഖ്യമന്ത്രി വി.ഡി സതീശന്‍ സമിറ്റിനെ അഭിസംബോധന ചെയ്യും. ബിസിനസ് രംഗത്തെ പ്രമുഖരും നയരൂപീകരണ വിദഗ്ധരും അടങ്ങുന്ന വന്‍നിരയാണ് ജൂണ്‍ 25-ന് കൊച്ചിയില്‍ ഒത്തുചേരുന്നത്.

സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് നിര്‍മ്മിത ബുദ്ധി (AI) ബിസിനസില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള എക്‌സ്‌ക്ലൂസീവ് മാസ്റ്റര്‍ ക്ലാസാണ്. പ്രമുഖ എ.ഐ വിദഗ്ധനും ഡീപ്‌കോര്‍ എക്‌സ് (DeepCoreX) ഫൗണ്ടറും സി.ഇ.ഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന ഈ സെഷന്‍, ബിസിനസ് വളര്‍ച്ചയ്ക്ക് എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ലളിതമായി വിശദീകരിക്കും.

5,500 കോടിയുടെ നിക്ഷേപകനില്‍ നിന്ന് 'വെല്‍ത്ത് ക്രിയേഷന്‍' തന്ത്രങ്ങള്‍

ഇന്ത്യന്‍ ഓഹരി വിപണിയിലെ വമ്പന്‍ മലയാളി സാന്നിധ്യവും ബി.എസ്.ഇ (BSE) യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ & സി.ഇ.ഒ, ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍, ദുബായ്) ഇത്തവണത്തെ സമിറ്റില്‍ മുഖ്യ പ്രഭാഷകനായി എത്തും. എന്‍.എസ്.ഇ, ബി.എസ്.ഇ എക്‌സ്‌ചേഞ്ചുകളിലായി മാത്രം 5,500 കോടി രൂപയുടെ നിക്ഷേപമുള്ള അദ്ദേഹത്തിന്റെ ആഗോള ബിസിനസ് അനുഭവങ്ങളും വെല്‍ത്ത് ക്രിയേഷന്‍ (ധനസമ്പാദനം) തന്ത്രങ്ങളും നേരിട്ട് മനസിലാക്കാനുള്ള അപൂര്‍വ അവസരമാണ് ഫയര്‍സൈഡ് ചാറ്റിലൂടെ ഡെലിഗേറ്റുകള്‍ക്ക് ലഭിക്കുക.

നെറ്റ്വര്‍ക്കിംഗും ധനം അവാര്‍ഡ് നൈറ്റും

ആയിരത്തിലധികം വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍, പുതിയ ബിസിനസ് പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന 'സ്പീഡ് നെറ്റ്വര്‍ക്കിംഗ്' സെഷനുകളും പാനല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. കൂടാതെ, കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്ന പ്രശസ്തമായ 'ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍' ഈ ചടങ്ങില്‍ വെച്ച് സമ്മാനിക്കും. തുടര്‍ന്ന് നെറ്റ്വര്‍ക്കിംഗ് ഡിന്നറും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

500 പ്രത്യേക ഇളവോടെ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം!

ധനം ഡി-ഡേ സമിറ്റില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്. ബുക്കിംഗ് സമയത്ത് DHANAM 500 എന്ന പ്രത്യേക കൂപ്പണ്‍ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഫീസില്‍ 500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. സീറ്റുകള്‍ വേഗത്തില്‍ ബുക്ക് ചെയ്യാന്‍ www.dhanambusinesssummit.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT