ഇഫ്‌ലു റഹ്‌മാന്‍, സ്ഥാപകന്‍ & മാനേജിംഗ് ഡയറക്ടര്‍, ക്രൈറ്റര്‍ ഗ്രൂപ്പ്  
Business Kerala

ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 50% ബുക്കിംഗ്! റിയല്‍ എസ്റ്റേറ്റിലെ സ്ഥിരം ട്രെന്‍ഡുകള്‍ മാറ്റിമറിച്ച് 'ദി സ്‌കൈ', ഇന്ത്യയിലെ ആദ്യ 'ഇന്റന്റ് ബേസ്ഡ്' വില്ല പ്രോജക്ട്

ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ്' എന്ന വിപ്ലവാത്മക ആശയവുമായി ക്രൈറ്റര്‍ ഗ്രൂപ്പാണ് ഇന്ത്യയിലെ ആദ്യത്തെ 'ഇന്റന്റ് ബേസ്ഡ്' ഡെവലപ്മെന്റ് അവതരിപ്പിക്കുന്നത്

Dhanam News Desk

നിര്‍മ്മിതികളുടെ വലിപ്പത്തിലോ ആഡംബരത്തിന്റെ തിളക്കത്തിലോ മാത്രം മത്സരിക്കുന്ന റിയല്‍ എസ്റ്റേറ്റ് രീതികള്‍ക്ക് ഇനി മാറ്റത്തിന്റെ കാലം. താമസിക്കുന്ന അന്തരീക്ഷം മനുഷ്യന്റെ ചിന്തകളെയും വളര്‍ച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നാണ് കോഴിക്കോട് കാശ്മീര്‍ കുന്നിന്റെ മുകളില്‍ 'ദി സ്‌കൈ' (The Skye) പിറവിയെടുക്കുന്നത്. റിയല്‍ എസ്റ്റേറ്റിലെ പരമ്പരാഗത രീതികള്‍ക്ക് പകരം മനുഷ്യന്റെ സാധ്യതകളെ കേന്ദ്രീകരിക്കുന്ന 'ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ്' എന്ന വിപ്ലവാത്മക ആശയവുമായി ക്രൈറ്റര്‍ ഗ്രൂപ്പാണ് ഇന്ത്യയിലെ ആദ്യത്തെ 'ഇന്റന്റ് ബേസ്ഡ്' (Intent-Based) ഡെവലപ്മെന്റ് അവതരിപ്പിക്കുന്നത്.

വെറുമൊരു ലക്ഷ്വറി വില്ലയല്ല, പുതിയൊരു കമ്മ്യൂണിറ്റി

കേവലം ആഡംബര സ്‌പെസിഫിക്കേഷനുകള്‍ നല്‍കുന്നതിനപ്പുറം മനുഷ്യന്റെ കഴിവുകളെയും ചിന്തകളെയും വികസിപ്പിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം. ഒരേ രീതിയില്‍ വിശാലമായി ചിന്തിക്കുന്ന ആളുകള്‍ ഒരുമിച്ച് ഒരു കമ്മ്യൂണിറ്റിയായി ജീവിക്കുമ്പോള്‍ അത് അവരുടെ വ്യക്തിഗത വളര്‍ച്ചയെയും ബിസിനസിനെയും ഒരുപോലെ പുതിയ തലങ്ങളിലേക്ക് നയിക്കും.

'മറ്റുള്ളവരുമായി മത്സരിച്ച് കൂടുതല്‍ നിലകളോ അമിനിറ്റികളോ നിര്‍മ്മിക്കുക എന്നതിലല്ല ഞങ്ങള്‍ കാര്യം കാണുന്നത്. ഞങ്ങളുടെ പ്രോജക്റ്റില്‍ ജീവിക്കുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം എങ്ങനെ ട്രാന്‍സ്‌ഫോം ചെയ്യുന്നു എന്നതിനാണ് മുന്‍ഗണന. അതുകൊണ്ടാണ് ഇതിനെ 'ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കുന്നത്.' ക്രൈറ്റര്‍ ഗ്രൂപ്പ് എം.ഡി ഇഫ്‌ലു റഹ്‌മാന്‍ പറയുന്നു.

എന്തുകൊണ്ട് കാശ്മീര്‍ കുന്ന്?

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതും, എന്നാല്‍ നഗര തിരക്കുകളില്‍ നിന്ന് മാറി സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന അന്തരീക്ഷമുള്ളതുമായ പ്രകൃതിരമണീയമായ ഇടമാണ് കാശ്മീര്‍ കുന്ന്. 360 ഡിഗ്രി വ്യൂവില്‍ ഒരേസമയം ബീച്ചും പച്ചപ്പുനിറഞ്ഞ താഴ്വരകളും കണ്ട് ആസ്വദിക്കാന്‍ ഇവിടെ സാധിക്കും.

വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ ഇന്‍ഫിനിറ്റ് വ്യൂ ഉറപ്പാക്കുന്ന 3.8 മീറ്റര്‍ ഉയരമുള്ള സീലിംഗും ഫുള്‍ ഗ്ലാസ് ഫസാഡുമാണ് (Glass Facade) നിര്‍മ്മാണത്തിലെ പ്രധാന ആകര്‍ഷണം. ഒരേ സമയം ഒരു വീട്, ഓഫീസ്, പ്രകൃതിയോട് ചേര്‍ന്നുള്ള എന്‍വിഷനിംഗ് സ്പേസ് (Envisioning Space) എന്നിവയായി പ്രവര്‍ത്തിക്കുന്ന 3-in-1 കോണ്‍സെപ്റ്റാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ബോര്‍ഡ് റൂം, ടൗണ്‍ ഹാള്‍ മീറ്റിംഗ് സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ആരോഗ്യത്തിനും വ്യായാമത്തിനുമായി 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ്-ജോഗിംഗ് ട്രാക്ക്, അത്യാധുനിക ജിം, ഹാഫ് ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, സമയം ഏറ്റവും വിലപ്പെട്ടതായി കരുതുന്ന ബിസിനസുകാര്‍ക്കായി കോഴിക്കോട്ടെ ആദ്യത്തെ ഓണ്‍-ഗ്രൗണ്ട് ഹെലിപാഡും ഇതില്‍ സജ്ജീകരിക്കുന്നുണ്ട്.

പണം കൊടുത്താല്‍ റീക്രിയേറ്റ് ചെയ്യാന്‍ കഴിയാത്ത ലൊക്കേഷനാണ് കാശ്മീര്‍ കുന്നിന്റേതെന്നും, അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രോജക്റ്റ് ഇനി തങ്ങള്‍ക്ക് പോലും പുനഃസൃഷ്ടിക്കാന്‍ കഴിയില്ലെന്നും ഇഫ്‌ലു റഹ്‌മാന്‍ വ്യക്തമാക്കുന്നു.

62 വില്ലകള്‍, 7 ഡിസൈനുകള്‍

ആകെ 62 പ്രൈവറ്റ് റെസിഡന്‍സുകളാണ് 7 വ്യത്യസ്ത ഡിസൈനുകളിലായി ഇവിടെ ഉയരുന്നത്. 3,000 ചതുരശ്ര അടി മുതല്‍ 5,700 ചതുരശ്ര അടി വരെയാണ് വില്ലകളുടെ വിസ്തീര്‍ണ്ണം. ആവശ്യാനുസരണം പ്രൈവറ്റ് സ്വിമ്മിംഗ് പൂള്‍, ഹോം തിയേറ്റര്‍, ലിഫ്റ്റ്, സ്യൂട്ട് റൂമുകള്‍ എന്നിവ തിരഞ്ഞെടുക്കാം. 2030-ഓടെ പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനകം തന്നെ 40% ബുക്കിംഗുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഴിക്കോടിന് പുറമെ കൊച്ചി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരും ഉപഭോക്താക്കളായുണ്ട്.

ബ്രാന്‍ഡ് അംബാസഡ റായി ശ്രിയ ശരണ്‍

'ദി സ്‌കൈ'യുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത നടി ശ്രിയ ശരണിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രിയയുടെ എലഗന്‍സും ചിന്താഗതിയും പ്രോജക്റ്റിന്റെ ഡിസൈന്‍ ഭാഷയുമായി മികച്ച രീതിയില്‍ ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ് ഇതിന് കാരണം. കൂടാതെ, സാധാരണ റിയല്‍ എസ്റ്റേറ്റ് വാക്കത്രൂകളില്‍ നിന്ന് മാറി, ഉപഭോക്താക്കളുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിനായി ഒരു മ്യൂസിക്കല്‍ ആല്‍ബം ശൈലിയിലാണ് പ്രോജക്റ്റിന്റെ പ്രൊമോഷണല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.

റീറ്റെയ്ല്‍ ടു റിയല്‍ എസ്റ്റേറ്റ്; ക്രൈറ്റര്‍ ഗ്രൂപ്പിന്റെ പ്രയാണം

2019-ല്‍ റീറ്റെയ്ല്‍ മേഖലയിലൂടെ ലളിതമായി തുടക്കം കുറിച്ച കമ്പനിയാണ് ക്രൈറ്റര്‍ ഗ്രൂപ്പ്. സ്വന്തം റീറ്റൈയ്ല്‍ വെഞ്ചറുകള്‍ക്ക് വേണ്ടിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ച പരിചയത്തില്‍ നിന്നാണ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നുവരുന്നത്. നിലവില്‍ റീറ്റൈയ്ല്‍ വിഭാഗത്തില്‍ ഇരുനൂറോളം ജീവനക്കാരും റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ 35-ലേറെ പ്രൊഫഷണലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വെറുമൊരു കെട്ടിടം നിര്‍മ്മിച്ച് നല്‍കുക എന്നതിലപ്പുറം ഞങ്ങള്‍ കൊണ്ടുവരുന്ന ഓരോ പദ്ധതിയും മനുഷ്യരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നാണ് ക്രൈറ്റര്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നതെന്ന് ഇഫ്‌ലു റഹ്‌മാന്‍ റഹ്‌മാന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT