Joy Sebastian 
Business Kerala

50 ലക്ഷം രൂപയുടെ കേന്ദ്ര പുരസ്‌കാരം നേടി ചേര്‍ത്തലയിലെ 'ടെക്ജന്‍ഷ്യ'

ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിനും വേണ്ടിയാണ് ഭാഷിണി ചലഞ്ച്

Dhanam News Desk

കേന്ദ്ര സര്‍ക്കാരിന്റെ ടെക് ഇന്നവേഷന്‍ ചാലഞ്ചില്‍ മിന്നും ജയം സ്വന്തമാക്കി ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ കമ്പനിയായ ടെക്ജന്‍ഷ്യ. ഐ.ടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാന്‍ഡ് ഇന്നവേഷന്‍ ചാലഞ്ചില്‍ 50 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ടെക്ജന്‍ഷ്യ നേടിയത്.

ഇന്ത്യയിലെ അംഗീകൃത ഭാഷകളില്‍ റിയല്‍ ടൈം ട്രാന്‍സ്ലേഷന്‍ നടത്താന്‍ കഴിയുന്ന വീഡിയോകോണ്‍ഫറന്‍സിങ്/ വെബിനാര്‍ സംവിധാനമാണ് ടെക്ജന്‍ഷ്യ ചലഞ്ചില്‍ അവതരിപ്പിച്ചത്.

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ് ട്രാന്‍സ്ലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാന്‍സ്ലേഷനും സാധ്യമാകുന്നതിനും ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിനും വേണ്ടിയാണ് ഭാഷിണി ചലഞ്ച് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ മുന്‍കൂട്ടി പരിശീലനം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ ഭാഷിണി പ്ലാറ്റ്‌ഫോം വഴി കേന്ദ്ര സര്‍ക്കാര്‍ ഓപ്പണ്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമ്മിങ് ഇന്റര്‍ഫേസുകള്‍ (API) ആയി ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ച്.

ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചില്‍ രണ്ട് പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാന്‍സ്ലേഷന്‍, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാന്‍സ്ലേഷന്‍. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ആണ് ടെക്ജന്‍ഷ്യ മത്സരിച്ചത്. നാല് സ്റ്റേജുകളില്‍ ആയിട്ടായിരുന്നു ഏഴ് മാസങ്ങള്‍ നീണ്ടു നിന്ന ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ച്.

2020ല്‍ കേന്ദ്രം നടത്തിയ ഇന്നവേഷന്‍ ചാലഞ്ചില്‍ വി-കണ്‍സോള്‍ (ഭരത് വി.സി) എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷന്‍ തയാറാക്കി ടെക്ജന്‍ഷ്യ ഒന്നാം സമ്മാനമായ ഒരു കോടി രൂപ നേടിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT