Image courtesy: Canva
Business Kerala

രുചിയും പാരമ്പര്യവും ഒത്തു ചേര്‍ന്ന ആഘോഷം: പന്തല്‍ ആനുവല്‍ കേക്ക് ടേസ്റ്റിംഗ്

പന്തല്‍ കേക്കുകളുടെ പാരമ്പര്യം, രുചി, കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പൈതൃകം എന്നിവ ആഘോഷിക്കുന്ന വാർഷിക സംഗമമായിരുന്നു പരിപാടി

Dhanam News Desk

പന്തൽ ഗ്ലോബൽ ഗോമെ (Pandhal Global Gourmet) സംഘടിപ്പിച്ച കേക്ക് ടേസ്റ്റിംഗ് (Pandhal Annual Cake Tasting 2025) ഇന്നലെ (നവംബർ 17) വൈകുന്നേരം 5 മുതൽ 7:30 വരെ, ഫോർട്ട് കൊച്ചിയിലെ ബ്രണ്ടൺ ബോട്ട് യാർഡില്‍ (Brunton Boatyard) നടന്നു. പന്തല്‍ കേക്കുകളുടെ പാരമ്പര്യം, രുചി, കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പൈതൃകം എന്നിവ ആഘോഷിക്കുന്ന വാർഷിക സംഗമമായിരുന്നു പരിപാടി.

പന്തലിന്റെ പ്രത്യേക ഫെസ്റ്റീവ് കേക്കുകളും പ്രശസ്തമായ മട്ടാഞ്ചേരി സ്‌പൈസ് കേക്കും ചടങ്ങില്‍ അവതരിപ്പിച്ചു. കേക്ക് ഉണ്ടാകുന്ന പ്രക്രിയയും അതിലെ പ്രത്യേകതകളും ഷെഫ് അതിഥികളുമായി പങ്കുവെച്ചു.

നെതർലാൻഡ്‌സിലെ മുൻ ഇന്ത്യൻ അംബാസഡറും എഴുത്തുകാരനുമായ വേണു രാജാമണി ആയിരുന്നു പ്രധാന അതിഥി. കേക്ക് ടേസ്റ്റിംഗ് കൗണ്ടറുകൾ, ഇന്ററാക്‌ടീവ് സെഷൻസ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

പന്തല്‍ ഔട്ട്ലെറ്റുകൾ, റിലയൻസ് ഫ്രെഷ്പിക്ക്, ആമസോൺ, ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, ജിയോമാർട്ട് എന്നിവ വഴി പന്തലിന്റെ ഫെസ്റ്റീവ് കേക്കുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. യുകെ, ആമസോൺ യുഎസ്എ, ആമസോൺ കാനഡ, ദുബായ് ഫ്രഷ്2ഹോം, ഖത്തർ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും അന്തര്‍ദേശീയമായി പന്തല്‍ കേക്കുകള്‍ ലഭ്യമാണ്.

A celebration of taste and tradition: Pandal Annual Cake Tasting 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT