2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനവുമായി മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനിയായ അബേറ്റ് എ.എസ്. ഇൻഡസ്ട്രീസ്. വരുമാനത്തിലും ലാഭത്തിലും വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത്. കമ്പനിയുടെ ഏകീകൃത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 15.05 കോടി രൂപയിൽ നിന്ന് 161.74 കോടി രൂപയായി കുത്തനെ ഉയർന്നു. അതുപോലെ, നികുതിക്ക് ശേഷമുള്ള ലാഭം (PAT) 1.10 കോടി രൂപയിൽ നിന്ന് 12.30 കോടി രൂപയായി വർദ്ധിച്ചു.
പ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും, കാര്യക്ഷമമായ നിർവഹണവും, തന്ത്രപ്രധാനമായ പദ്ധതികളുടെ പുരോഗതിയുമാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെയും ബഹ്റൈനിലെയും അനുബന്ധ സ്ഥാപനങ്ങളുടെ (Subsidiaries) മികച്ച സംഭാവനകളും പ്രവർത്തന വ്യാപ്തിയിലുണ്ടായ വർദ്ധനവുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയിട്ടത്. 2025-26 വർഷം കമ്പനിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ വർഷമായിരുന്നുവെന്ന് ചെയർമാനും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അഡ്വ. അരിക്കുഴിയൻ ഷംസുദ്ദീൻ പറഞ്ഞു.
ആരോഗ്യരംഗവുമായി (Healthcare) ബന്ധപ്പെട്ട ബിസിനസ് അവസരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വൈവിധ്യമാർന്ന ഒരു ബിസിനസ് പ്ലാറ്റ്‌ഫോം നിർമ്മിക്കാനാണ് അബേറ്റ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കാനും സുസ്ഥിരമായ വളർച്ച കൈവരിക്കാനാവശ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നു. പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ വിപണിയിൽ കൂടുതൽ കരുത്താർജിക്കാനാണ് കമ്പനിയുടെ നീക്കം.
Read DhanamOnline in English
Subscribe to Dhanam Magazine