gold merchants Image courtesy : AdobeStocks
Business Kerala

സ്വര്‍ണ വിലയില്‍ മാറ്റം, ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില ഇങ്ങനെ

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,630 ഡോളറിലേക്ക് തിരിച്ചെത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം. ഗ്രാം വില 140 രൂപ വര്‍ധിച്ച് 13,810 രൂപയായി. പവന്‍ വില 1,120 രൂപ ഉയര്‍ന്ന് 1,10,480 രൂപയിലുമെത്തി. ഇതോടെ രാവിലത്തെ ഇടിവിന്റെ ഗുണം ഏറെക്കുറെ നഷ്ടമായി. ഇന്ന് വ്യാപാരം ആരംഭിച്ചത് ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയിലായിരുന്നു.

ചെറുകാരറ്റുകളുടെ വിലയിലും ഉച്ചയ്ക്ക് ശേഷം സമാനമായ വര്‍ധനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,350 രൂപയായി. 14 കാരറ്റിന് 8,840 രൂപയും ഒമ്പത് കാരറ്റിന് 5,700 രൂപയുമാണ് വില.

ഇന്ന് രാവിലെ 1.6 ശതമാനം വരെ ഇടിഞ്ഞ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,630 ഡോളറിലേക്ക് തിരിച്ചെത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകളില്‍ അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ് വിപണിയിലെ ഈ തിരിച്ചുവരവിന് കാരണമായത്.

Gold prices rebounded in Kerala by afternoon following a recovery in global markets amid easing Middle East tensions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT