CANVA
Business Kerala

ടെലികോം നെറ്റ്‌വര്‍ക്കില്‍ കേരളത്തില്‍ ഒന്നാമനായി ഈ കമ്പനി, വാര്‍ത്തക്കു പിന്നാലെ ഓഹരി വില കുതിച്ചു കയറിയത് 4%

രണ്ട് വര്‍ഷം കൊണ്ട് സ്ഥാപിച്ചത് 2,500 ടവറുകള്‍

Dhanam News Desk

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് ടവറുകളുള്ള മുന്‍നിരകമ്പനിയായി മാറിയതായി ഭാരതി എയര്‍ടെല്‍. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 2,500 ടവറുകളാണ് വിന്യസിച്ചത്. സംസ്ഥാനത്തെ മൊത്തം ടവറുകളുടെ എണ്ണം 11,000 കടന്നു. ഇതോടെയാണ് കേരളത്തിലെ ഏറ്റവും മുന്‍നിര ടെലികോം ദാതാവായി മാറിയത്.

എയര്‍ടെല്ലിനെ സംബന്ധിച്ച് നിര്‍ണായക മാര്‍ക്കറ്റാണ് കേരളത്തിലേത്. 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിനായി ഗണ്യമായ നിക്ഷേപം നടത്തിയതായി ഭാരതി എയര്‍ടെല്‍ കേരള സി.ഒ.ഒ ഗോകുല്‍ ജെ പറഞ്ഞു. ഇത് കസ്റ്റമേഴ്‌സിന് മികച്ച വോയ്‌സ് കോളുകളും ഡാറ്റ അനുഭവവും പ്രധാനം ചെയ്തു. സേവനം മെച്ചപ്പെടുത്താന്‍ ഇനിയും കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഡീയോ എക്‌സ്പീരിയന്‍സ്, ലൈവ് വീഡിയോ എക്‌സ്പീരിയന്‍സ്, ഗെയിംസ് എക്‌സ്പീരിയന്‍സ്, അപ്‌ലോഡ് സ്പീഡ് എന്നിവയിലും ഒന്നാം സ്ഥാനത്ത് എത്താന്‍ ഭാരതി എയര്‍ടെല്ലിന് സാധിച്ചു.

കൊച്ചി വാട്ടര്‍മെട്രോ സ്‌റ്റേഷനുകളില്‍ അള്‍ട്രാ ഫാസ്റ്റ് 5 ജി സേവന കണക്ടിവിറ്റി അവതരിപ്പിച്ചതും എയര്‍ടെല്ലാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓഹരിക്ക് കുതിപ്പ്

വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഭാരതി എയര്‍ടെല്‍ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നു. ഓഹരിവില 1,704 രൂപയിലെത്തി. ഇന്നത്തെ ഓഹരി വിലയനുസരിച്ച് ഭാരതി എയര്‍ടെല്ലിന്റെ വിപണിമൂല്യം 9.66 ലക്ഷം കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT