സംസ്ഥാനത്തിന്റെ വ്യവസായവളര്‍ച്ചയ്ക്ക് സഹായകമാകുന്ന നിയമഭേദഗതികള്‍ ഉടന്‍ ഉണ്ടാകുമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്ന നിയമങ്ങള്‍ മാറണം. പണ്ട് ഇതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ധനം ഗ്രോത്ത് സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി.
ചൈനയില്‍ നിലനില്‍ക്കുന്നത് പോലെ ചെറുകിട വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്. ലോകത്തില്‍ എവിടേക്കും ഇവിയെയുള്ള ഉത്പന്നങ്ങള്‍ കയറ്റി അയക്കാനുള്ള അടിസ്ഥാനസൗകര്യം ഇവിടെയുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലങ്ങളായി വ്യവസായ രംഗത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിയമഭേദഗതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്‍ സ്റ്റേറ്റ് വണ്‍ അപ്രൂവല്‍ പോലെ നേരത്തേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. സാമ്പത്തിക വളര്‍ച്ചയിലൂടെയാണ് രാഷ്ട്രനിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂവിനിയോഗം, ഭൂമി തരംമാറ്റല്‍ അടക്കമുള്ള കാര്യങ്ങളില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി തന്നെ പരിഹാരമുണ്ടാകും. ചെറുകിട വ്യവസായികളെ എല്ലാ നിലയ്ക്കും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. ദാരിദ്ര്യമല്ല, സമ്പത്താണ് നമ്മള്‍ പങ്കുവച്ചുകൊടുക്കേണ്ടത്. അത്തരമൊരു സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായരംഗത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ധനം മാഗസിന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും ധനം ഗ്രോത്ത് സമ്മിറ്റില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയാല്‍ അത് പഠിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിലവിലെ വൈദ്യതി പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകും. ക്യാബിനറ്റ് ഇത് ചര്‍ച്ചചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം 'ഒ ബൈ താമര'യില്‍ നടക്കുന്ന സമിറ്റിന്റെ നാലാമത് പതിപ്പില്‍ ഉന്നത ഭരണകര്‍ത്താക്കളും ബിസിനസ് രംഗത്തെ കരുത്തരായ 15-ലേറെ വിദഗ്ധരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സാഫിന്‍ ഗ്ലോബല്‍ ചീഫ് സസ്‌റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി, ധനം ബിസിസ് മീഡിയ ചീഫ് എഎഡിറ്റര്‌റും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, വൈസ് പ്രസിഡന്റും ഡയറക്ടറുമായി വിജയ് കുര്യന്‍ ഏബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine