അപാര്‍ ഇന്‍ഡസ്ട്രീസിന്റെ ഏറ്റവും നൂതന ഉല്‍പന്നമായ ' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' അപാര്‍ ഇന്‍ഡസ്ട്രീസ് നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി. അഭിജിത്, സൗത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ വി.കെ ആദര്‍ശ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശുഭാശിഷ് ഡേ, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈലജ ചോപ്ര, സി.ഇ.ഒ ശശി അമിന്‍, ദക്ഷിണേന്ത്യ റീജിയണല്‍ സെയില്‍സ് ഡി.ജി.എം ഷിബിന്‍ ജോസ്, മധ്യകേരള ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഇഷാക്ക്, കെ. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് കേരള വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 
Business Kerala

വയറിംഗ് മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം: 'അപാര്‍ ശക്തി ഗ്രീന്‍ വയര്‍' കേരള വിപണിയില്‍

നൂറു ശതമാനം റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതും പൂര്‍ണ്ണമായും ലെഡ്ഫ്രീയുമാണ് അപാര്‍ ശക്തി ഗ്രീന്‍ വയറുകള്‍

Dhanam News Desk

ഇലക്ട്രിക് വയര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനി അപാര്‍ ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഏറ്റവും നൂതന ഉല്‍പന്നമായ ' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിലെ വയറിംഗ് മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന വിധത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി 99.97 ശതമാനം ശുദ്ധമായ ചെമ്പില്‍ തീ, ചൂട്, പുക, വിഷവാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും മികച്ച സംരക്ഷണം നല്‍കുന്ന വിധത്തിലാണ് അപാര്‍ ശക്തി ഗ്രീന്‍ വയര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അപാര്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. ശശി അമിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൂര്‍ണ്ണ സുരക്ഷ, പരിസ്ഥിതി സൗഹൃദം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി നൂറു ശതമാനം റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതും പൂര്‍ണ്ണമായും ലെഡ്ഫ്രീയുമാണ് അപാര്‍ ശക്തി ഗ്രീന്‍ വയറുകളെന്നും ശശി അമിന്‍ പറഞ്ഞു. അപാറിന്റെ ലൈറ്റ് ഡ്യൂട്ടി കേബിള്‍(എല്‍ഡിസി) നിര ഇ-ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതും 70 വര്‍ഷം വരെ കാലാവധി ഉള്ളതുമായ അപാര്‍ അനുശക്തി ഫയര്‍ പ്രൊട്ടക്റ്റ്, 50 വര്‍ഷം വരെ ആയുസുള്ള അപാര്‍ അണുശക്തി എന്നീ പ്രീമിയം വയറിംഗ് നിരയിലേക്കാണ് അപാര്‍ ശക്തിയും എത്തുന്നത്.

1958 ല്‍ പ്രവര്‍ത്തനമാരംഭിച്ച അപാര്‍ ഇന്‍ഡസ്ട്രീസ് സ്‌പെഷ്യല്‍ കേബിളുകള്‍, പോളിമര്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ആഗോള തലത്തിലെ മുന്‍നിര കമ്പനിയാണ്.

'Apar Shakti Green Wire' launched in Kerala market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT