ടി.എസ് റിജേഷ്, ടോണി ജോസഫ് 
Business Kerala

ആര്‍ഡന്‍ ഹോം ഹെല്‍ത്ത്‌കെയര്‍; പ്രിയപ്പെട്ടവര്‍ക്കായി വീട്ടിലൊരുക്കാം മിനി ഹോസ്പിറ്റല്‍

ആശുപത്രികളില്‍ ലഭിക്കുന്ന അഡ്വാന്‍സ്ഡ് നഴ്സിങ് കെയര്‍ വീടിനുള്ളില്‍. അസിസ്റ്റഡ് ലിവിങ് രംഗത്ത് നൂതന ആശയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ആര്‍ഡന്‍.

Dhanam News Desk

ദീര്‍ഘമായ ആശുപത്രിവാസം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും, അതുപോലെ തന്നെ ആശുപത്രികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഓരോ രോഗിയുടെയും അവസ്ഥ അറിഞ്ഞ് അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വിദഗ്ധ നഴ്സിങ് പരിചരണവും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്തുണയും വീട്ടില്‍ തന്നെ ഒരുക്കാന്‍ സാധിച്ചാല്‍ നല്ല കാര്യമല്ലേ?

രോഗികള്‍ക്ക് ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷമില്ലാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം. അവരുടെ മക്കള്‍ക്കോ, അടുത്ത ബന്ധുക്കള്‍ക്കോ ആശുപത്രിയില്‍ കൂട്ടിരിക്കേണ്ടതില്ലാത്തതിനാല്‍ ജോലിയോ അവരുടെ ബിസിനസോ തടസമില്ലാതെ തുടരാം.

ആശുപത്രികള്‍ക്ക് അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ വീടുകളിലേക്ക് അയക്കുന്നത് കൊണ്ട് മറ്റ് കൂടുതല്‍ പേര്‍ക്ക് അവശ്യചികിത്സ നല്‍കാനാകും. അതിനായി കിടക്കകളുടെ എണ്ണം കൂട്ടേണ്ടി വരില്ല. ഒരു കാര്യം മാത്രം സുപ്രധാനമാണ്. ആശുപത്രികളില്‍ ലഭിക്കുന്നത് പോലെയുള്ള വിദഗ്ധ പരിചരണം വീട്ടില്‍ ഉറപ്പാക്കുക തന്നെ വേണം. ഇത്തരത്തിലുള്ള അഡ്വാന്‍സ്ഡ് നഴ്സിങ് കെയര്‍ ഏതാണ്ട് ഒരു പതിറ്റാണ്ടായി വീടിനുള്ളില്‍ ഒരുക്കി നല്‍കുകയാണ് ആര്‍ഡന്‍ ഹോം ഹെല്‍ത്ത്‌കെയര്‍.

വേറിട്ട സഞ്ചാരം

തൃശൂരിലെ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നഴ്സുമാരായി സേവനമനുഷ്ഠിച്ചിരുന്ന ടി.എസ് റിജേഷും ടോണി ജോസഫും അധിക വരുമാനം ലക്ഷ്യമിട്ട് എളിയ നിലയില്‍ പാര്‍ടൈം ജോലിയായി തുടങ്ങിയ ഹോം ഹെല്‍ത്ത്‌കെയര്‍ സംവിധാനമാണ് ഇന്ന് ആര്‍ഡന്‍ എന്ന ബ്രാന്‍ഡില്‍ അഡ്വാന്‍സ്ഡ് നഴ്സിങ് ഹോം കെയര്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നത്.

''2010കളുടെ ആദ്യ വര്‍ഷങ്ങളില്‍ നഴ്സിങ് രംഗത്തുള്ളവര്‍ക്ക് സാലറി തുച്ഛമായിരുന്നു. ഞങ്ങള്‍ക്കും. സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ആശുപത്രി ജോലി കഴിഞ്ഞുള്ള സമയം വീടുകളില്‍ പോയി രോഗീപരിചരണം നല്‍കിയത്. 2014 ഒക്കെ ആയപ്പോള്‍ ഈ സേവനം ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളതാണെന്ന് തോന്നി. 2015ല്‍ അങ്ങനെ ആര്‍ഡന്‍ ഹോം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിന് തുടക്കമായി,'' ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ടി.എസ് റിജേഷ് പറയുന്നു.

Ardere എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുത്ഭവിച്ച Arden എന്നതാണ് കമ്പനിയുടെ പേരായി ഇവര്‍ തിരഞ്ഞെടുത്തത്. ''ബ്രാന്‍ഡ് നെയിം ലളിതമാകണം. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടണം. ഞങ്ങളുടെ സേവനത്തെ അടയാളപ്പെടുത്തുകയും വേണം. ഇതായിരുന്നു ചിന്ത. അതുകൊണ്ട് തീവ്രമായി ജ്വലിക്കുക എന്ന അര്‍ത്ഥമുള്ള വാക്ക് തന്നെ തീരുമാനിച്ചു. ആര്‍ഡന്‍ എന്നാല്‍ നല്ല ആരോഗ്യത്തിനായി തീവ്രമായി ജ്വലിക്കുക എന്നാണ്,'' റിജേഷ് പറയുന്നു.

''ആശുപത്രികളിലേത് പോലെ ഏറ്റവും മികച്ച നഴ്സിങ് കെയര്‍, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വീട്ടിലെ മുറിയില്‍ തന്നെ സജ്ജീകരിച്ച് വിദഗ്ധരായ നഴ്സുമാര്‍ നല്‍കുന്നു. അഡ്വാന്‍സ്ഡ് ഹോം ഹെല്‍ത്ത്‌കെയര്‍ എന്ന വാക്ക് തന്നെ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും നടപ്പാക്കിയതും ആര്‍ഡനാണ്.''

സവിശേഷ സേവനം, സദാ സമയം

നഴ്സിങ് ബിരുദവും ജിഎന്‍എമ്മും നേടിയവരെയാണ് അഡ്വാന്‍സ്ഡ് നഴ്സിങ് കെയറിനായി ആര്‍ഡന്‍ നിയോഗിക്കുക. രോഗിയുടെയും രോഗാവസ്ഥയുടെയും സ്ഥിതിയറിഞ്ഞ് കൃത്യമായി പരിശീലനം നേടിയ ഫിസിയോതെറാപ്പിസ്റ്റുകള്‍, കെയര്‍ ഗിവേഴ്സ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നു. ആര്‍ഡന്‍ നല്‍കുന്ന സേവനങ്ങള്‍ വിപുലമാണ്.

  • സദാസമയവും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ സേവനം.

  • വീട്ടില്‍ തന്നെ ഐസിയു, വെന്റിലേറ്റര്‍ സംവിധാനം സജ്ജമാക്കി രോഗികളെ പരിചരിക്കുന്നു.

  • Tracheostomy, Colostomy കെയര്‍ പോലെ അഡ്വാന്‍സ്ഡ് നഴ്സിങ് കെയര്‍ വീട്ടില്‍ തന്നെ നല്‍കുന്നു.

  • ശസ്ത്രക്രിയാനന്തരമുള്ള പരിചരണം.

  • മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ തുടങ്ങി പലവിധ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പരിചരണം.

  • പാലിയേറ്റീവ് കെയര്‍/ജീവിതത്തിലേക്ക് തിരിച്ചുപോകാനാവാത്ത ഘട്ടത്തിലുള്ള രോഗികള്‍ക്ക് ആശ്വാസം പകരുന്ന നഴ്സിങ് കെയര്‍.

ഇതെല്ലാം ദീര്‍ഘകാല നഴ്സിങ് കെയറായി നല്‍കുമ്പോള്‍ തന്നെ ഇഞ്ചക്ഷന്‍, മുറിവുകള്‍ വൃത്തിയാക്കി ഡ്രസ് ചെയ്യല്‍, വീടുകളിലെത്തി ഇസിജി പരിശോധിക്കല്‍, കിടപ്പുരോഗികളുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന പലവിധത്തിലുള്ള ട്യൂബുകള്‍ കൃത്യമായ ഇടവേളകളിലെത്തി മാറ്റിയിടല്‍, കൃത്യമായ ഇടവേളകളില്‍ മറ്റ് പരിശോധനകള്‍ എന്നിവയെല്ലാം നഴ്സിങ് കെയറിന്റെ ഭാഗമായി നല്‍കുന്നു. ഇത് കൂടാതെ അടിയന്തിര ഘട്ടത്തില്‍ അല്ലാത്ത രോഗികളെ ആശുപത്രികളില്‍ ചെക്കപ്പിനും മറ്റും കൊണ്ടുപോകുന്നതിനും മറ്റുമായി നോണ്‍ എമര്‍ജന്‍സി മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേവനവും ആര്‍ഡന്‍ നല്‍കുന്നു.

ഉപകരണങ്ങള്‍ വാടകക്കെടുക്കാം

ആര്‍ഡന്‍ മെഡിമാര്‍ട്ട് വഴി അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ വാടകക്ക് ലഭ്യമാക്കും. ഇതിനകം കേരളത്തിലെ ഒമ്പത് ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള ആര്‍ഡന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് മെഡിമാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മരുന്നുകള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ ലഭ്യമാണ്.

തൃശൂരില്‍ മൂന്ന് സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തിരുവല്ല, മലപ്പുറം എന്നിവിടങ്ങളിലും ആര്‍ഡന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ബംഗളൂരുവിലേക്കും അടുത്തിടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്.

പ്രൊഫഷണലിസമാണ് കാതല്‍

കൃത്യമായ സിസ്റ്റവും പ്രൊഫഷണലിസവുമാണ് ആര്‍ഡന്റെ കാതല്‍. ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ടി.എസ് റിജേഷ് കമ്പനിയുടെ ദൈനംദിന ഓപറേഷന്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍, ടീം മാനേജ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, എക്സിക്യൂട്ടിവ് ഡയറക്റ്ററായ ടോണി ജോസഫ് സ്ട്രാറ്റജിക് പ്ലാനിങ്, മാര്‍ക്കറ്റിങ്, ബിസിനസ് ഡെവലപ്മെന്റ് എന്നിവക്ക് നേതൃത്വം നല്‍കുന്നു. സംസ്ഥാനത്തെ 15ഓളം പ്രമുഖ ആശുപത്രികള്‍, 50ലേറെ ക്ലിനിക്കുകള്‍, 20ലേറെ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയുമായി ആര്‍ഡന് പങ്കാളിത്തമുണ്ട്. ഇത് കൂടാതെ 60ലേറെ വില്ല/അപ്പാര്‍ട്ട്മെന്റുകളും ആര്‍ഡനെ ഹെല്‍ത്ത്‌കെയര്‍ പാര്‍ട്ണറാക്കിയിട്ടുണ്ട്.

സാമൂഹികപ്രതിബദ്ധതയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളും ആര്‍ഡന്‍ നടത്തിവരുന്നു. ആര്‍ഡനിലെ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളാണ്. സാധാരണ നഴ്സിങ് പഠനം കഴിഞ്ഞവര്‍ക്ക് കമ്യൂണിറ്റി കെയറില്‍ പരിശീലനം നല്‍കി നൈപുണ്യമുള്ളവരാക്കി ആര്‍ഡന്‍ മാറ്റുന്നു. നഴ്സിങ്, കെയര്‍ഗിവര്‍ രംഗത്തുള്ളവര്‍ക്ക് മാന്യമായ വേതനവും അതിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാണ് ആര്‍ഡന്‍ നല്‍കിവരുന്നത്.

ജീവിത സായാഹ്നം ആഘോഷമാക്കാം

അസിസ്റ്റഡ് ലിവിങ് രംഗത്ത് നൂതന ആശയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ആര്‍ഡന്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള കമ്യൂണിറ്റിയോടൊത്ത് ഒരു വീടിന്റെ അന്തരീക്ഷത്തില്‍ കഴിയാനുള്ള അവസരമാണ് ആര്‍ഡന്‍ ഒരുക്കുന്നത്. അതുപോലെ നാട്ടില്‍ തനിയെ കഴിയുന്ന പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ അപ്പപ്പോള്‍ വിദേശത്തും മറ്റും താമസിക്കുന്ന മക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന വിധമുള്ള റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനവും സജ്ജമാക്കുന്നു.

''2035ഓടെ സംസ്ഥാനത്തെ ജനസംഖ്യയുടെ 60 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരാകുമെന്നാണ് കണക്ക്. ബാക്കിയുള്ള യുവാക്കളില്‍ 30 ശതമാനവും നാട്ടിലുണ്ടാകാനും സാധ്യത കുറവാണ്. ഇവരെ പരിപാലിക്കാന്‍ അസിസ്റ്റഡ് ലിവിങ്ങും ഗാര്‍ഹിക ആരോഗ്യ പരിപാലനവും വേണ്ടിവരും. ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് പിന്തുണ നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരിമിതികളുണ്ട്.

സംസ്ഥാനത്തെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, സര്‍ക്കാര്‍ ഗാര്‍ഹിക ആരോഗ്യ പരിപാലന രംഗത്തെ ഗൗരവമായി പരിഗണിക്കണം. ഒട്ടേറെ ബിസിനസ്, തൊഴില്‍ സാധ്യതകള്‍ ഈ രംഗം തുറന്നിടുന്നുണ്ട്,'' റിജേഷ് ചൂണ്ടിക്കാട്ടുന്നു.

വിവരങ്ങള്‍ക്ക്: www.ardenhomehealthcare.co.in ഫോണ്‍: 95391 20006.

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT