വിദേശ സഞ്ചാരികളുടെ ഒഴുക്കും ആഭ്യന്തര വിനോദസഞ്ചാരത്തിലുണ്ടായ കുതിച്ചുചാട്ടവും കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലക്ക് പുതിയ ജീവന്‍ നല്‍കിയിരിക്കുകയാണ്. പുതിയ ബജറ്റിലും ടൂറിസം നയത്തിലും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഊന്നല്‍, നിക്ഷേപകര്‍ക്ക് മുന്നില്‍ വ്യക്തവും ലാഭകരവുമായ സാധ്യതകള്‍ തുറക്കുന്നു. വിപണിയിലെ ഈ മുന്നേറ്റം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹോസ്പിറ്റാലിറ്റി രംഗത്ത് വേറിട്ട ചുവടുവെപ്പുകളുമായി മുന്നേറുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ടെക് (ആൗശഹഠേലരവ).
സ്വന്തമായി കുറച്ച് ഭൂമിയുണ്ടായിട്ടും അത് എങ്ങനെ ലാഭകരമായി ഉപയോഗിക്കണം എന്നറിയാതെ വിഷമിക്കുന്ന നിരവധി ഭൂവുടമകളുണ്ട്. അതുപോലെ നാട്ടില്‍ സ്ഥിരമായൊരു വരുമാനമാര്‍ഗം ലക്ഷ്യമിട്ട് നിക്ഷേപത്തിന് തയ്യാറെടുക്കുന്ന പ്രവാസികളും ഏറെയാണ്. ഇത്തരക്കാര്‍ക്ക് വിശ്വസനീയമായൊരു പങ്കാളിയാവുകയാണ് ബില്‍ടെക്.
കൈവശമുള്ള ഭൂമിക്ക് ഏറ്റവും അനുയോജ്യമായ ബിസിനസ് ഏതാണെന്ന് തിരിച്ചറിഞ്ഞ്, അതിനെ വലിയ വരുമാനം തരുന്ന പദ്ധതികളാക്കി മാറ്റുന്നതിലാണ് ബില്‍ടെക്കിന്റെ വൈദഗ്ധ്യം.
''കൃത്യമായ ആശയാവിഷ്‌കാരം, വിപണിയിലെ ശരിയായ പൊസിഷനിങ്, മികച്ച ഡിസൈന്‍, കൃത്യമായ ആസൂത്രണം എന്നിവയിലൂടെ ഭൂമിയുടെ വാണിജ്യ മൂല്യം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, കേരളത്തില്‍ ഇന്ന് അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ സാധ്യതകളാണ് ഭൂവുടമകളെ കാത്തിരിക്കുന്നത്. തുടക്കത്തില്‍
നടത്തുന്ന നിക്ഷേപത്തേക്കാള്‍ പലമടങ്ങ് ബിസിനസ് മൂല്യം സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയും,'' ബില്‍ടെക് മാനേജിങ് ഡയറക്റ്റര്‍ ബിനോയ് തോമസ് പറയുന്നു.
ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍ ഏതൊരാള്‍ക്കും ഭയമുള്ള രണ്ട് കാര്യങ്ങളാണ് സമയബന്ധിതമായി ജോലി തീരാത്തതും സുതാര്യതയില്ലായ്മയും. എന്നാല്‍, ആശയരൂപീകരണം മുതല്‍ പ്രോജക്റ്റ് കൈമാറുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ എത്തിച്ചുകൊണ്ട് ബില്‍ടെക് നിക്ഷേപകരുടെ ആശങ്കകള്‍ പൂര്‍ണമായും അകറ്റുന്നു.
സാധ്യത പഠനം: സ്ഥലത്തിന്റെ വികസന സാധ്യതകളും അനുയോജ്യമായ പ്രോജക്റ്റ് രീതിയും കണ്ടെത്തുന്നു.
ഡിസൈനും അനുമതികളും: ആര്‍ക്കിടെക്ചറല്‍ - എന്‍ജിനീയറിങ് ഡിസൈനുകള്‍ തയാറാക്കി, ആവശ്യമായ സര്‍ക്കാര്‍ അനുമതികള്‍ ഏകോപിപ്പിക്കുന്നു.
നിര്‍മാണവും ഇന്റീരിയറും: ഗുണനിലവാരം ഉറപ്പാക്കി ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുന്നു.
പ്രീ-ഓപണിങ് സപ്പോര്‍ട്ട്: പ്രോജക്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള കാര്യങ്ങള്‍ വരെ കൃത്യമായി കൈകാര്യം ചെയ്യുന്നു.
ഇതിനുപുറമെ വലിയൊരുസാമൂഹിക പ്രതിബദ്ധതയും ഈ മോഡലിനുണ്ട്. റിസോര്‍ട്ടുകളും ടൂറിസം കേന്ദ്രങ്ങളും വരുന്നതോടെ പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നാടന്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറികളും നാടന്‍ ഉല്‍പന്നങ്ങളും വാങ്ങുന്നതിലൂടെയും ചെറുകിട കച്ചവടക്കാരെ പങ്കാളികളാക്കുന്നതിലൂടെയും ഒരു നാടിന്റെ ആകെ സാമ്പത്തിക വളര്‍ച്ചക്കാണ് വഴിതുറക്കുന്നത്.
അനാവശ്യമായി മരങ്ങള്‍ വെട്ടിമാറ്റി, കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്ന ശൈലിയല്ല ബില്‍ടെക്കിന്റേത്. അതത് സ്ഥലത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിയാണ് കമ്പനി പിന്തുടരുന്നത്. വിദേശികളടക്കമുള്ള സഞ്ചാരികള്‍ ആഗ്രഹിക്കുന്നത് കേരളത്തിന്റെ തനിമയും ശുദ്ധമായ പ്രകൃതിയുമാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഇതിന് മികച്ചൊരു ഉദാഹരണമാണ് ഇടുക്കി പുഷ്പഗിരിയില്‍ 11 ഏക്കറില്‍ 40 മുറികളോടെ ബില്‍ടെക് വികസിപ്പിക്കുന്ന ആയുര്‍വേദിക് വെല്‍നസ് പ്രോജക്റ്റ്. പാശ്ചാത്യ വിഭവങ്ങള്‍ക്ക് പകരം നാടന്‍ പുട്ട്, ദോശ, ചേമ്പ്, കാച്ചില്‍, കപ്പ, പായസം തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങള്‍ നല്‍കുന്ന 'ഫാം ടു പ്ലേറ്റ്' (എമൃാ ീേ ജഹമലേ) രീതിയാണ് ഇവിടെയൊരുക്കുന്നത്.
മുറിയില്‍ തന്നെ പഴുക്കാന്‍ വെക്കുന്ന ചക്ക, നാടന്‍ പശുവിന്‍ പാല്‍, മുട്ട, ഫ്രഷ് പാഷന്‍ ഫ്രൂട്ട്, യോഗ എന്നിവയടങ്ങുന്ന അപൂര്‍വമായൊരു നാടന്‍ അനുഭവമാണ് അതിഥികളെ ഇവിടെ കാത്തിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് മാറി
നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസ് പ്രൊഫഷണലുകള്‍ക്കും വിദേശികള്‍ക്കുമായി 14 മുതല്‍ 21 ദിവസം വരെയുള്ള പ്രത്യേക ഡിറ്റോക്സിഫിക്കേഷന്‍ പാക്കേജുകളും ഇവിടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ബിനോയ് പറയുന്നു.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, ആനച്ചാല്‍, കൊല്ലം എന്നിവിടങ്ങളിലെല്ലാം ബില്‍ടെക്കിന്റെ പുതിയ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. പരമ്പരാഗത റിസോര്‍ട്ടുകള്‍ക്ക് പുറമെ ഡെസ്റ്റിനേഷന്‍ ഇവന്റ് സെന്ററുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് സമാധാനപരമായ ജീവിതകാലം ചെലവഴിക്കാനുള്ള അസിസ്റ്റഡ് ലിവിങ് പ്രോജക്റ്റുകള്‍, ഐടി ജീവനക്കാര്‍ക്കും യാത്രികര്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവയും ബില്‍ടെക്ക് വികസിപ്പിക്കുന്നുണ്ട്. അഞ്ച് കോടി രൂപ മുതല്‍ 100 കോടി രൂപക്ക് മുകളില്‍ വരെ നിക്ഷേപ സാധ്യതയുള്ള പ്രോജക്റ്റുകളാണ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നത്.
ഹോസ്പിറ്റാലിറ്റി മേഖലയിലെ മികച്ച നിര്‍മാണ ശൈലിക്ക് ബില്‍ടെക്കിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ ആര്‍ക്കിടെക്റ്റ് & ബില്‍ഡര്‍ അവാര്‍ഡ്സ് 2024ല്‍ (ഏഅആഅ) കേരളത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി പ്രോജക്റ്റിനുള്ള പുരസ്‌കാരം ബില്‍ടെക്കിന്റെ തേക്കടിയിലെ സെറീന്‍ ഹൊറൈസണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്സ് കരസ്ഥമാക്കിയിട്ടുണ്ട്.
ദക്ഷിണേഷ്യയിലെ പ്രശസ്തമായ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ്സ് 2025ല്‍ (ടഅഠഅ) സൗത്ത് ഇന്ത്യയിലെ മികച്ച ഹില്‍ റിസോര്‍ട്ടിനുള്ള പുരസ്‌കാരവും സെറീന്‍ ഹൊറൈസണ്‍ നേടിയിരുന്നു.
നിങ്ങളുടെ കൈവശമുള്ള ഭൂമിക്ക് ഏറ്റവും അനുയോജ്യമായപ്രോജക്റ്റ് ഏതാണെന്ന് തിരിച്ചറിയാന്‍ ബില്‍ടെക്കിന്റെ ഫീസിബിലിറ്റി കണ്‍സള്‍ട്ടേഷന്‍ (Feasibiltiy Consultation) പ്രയോജനപ്പെടുത്താം. സ്ഥലത്തിന്റെ വികസന സാധ്യതകള്‍, അനുയോജ്യമായ പ്രോജക്റ്റ് ആശയം, ഏകദേശ നിക്ഷേപ തുക, നിര്‍മാണ പ്ലാന്‍, പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം എന്നിവ കൃത്യമായി വിലയിരുത്തുന്ന പ്രാരംഭ പഠനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ബില്‍ടെക്കിന്റെ ടീം നേരിട്ട് ലൊക്കേഷനിലെത്തിയാണ് ഫീസിബിലിറ്റി സ്റ്റഡി നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത്.
ഹോസ്പിറ്റാലിറ്റി മേഖലയിലെ സാധ്യതകളും പ്രവണതകളും ബില്‍ടെക് മാനേജിങ് ഡയറക്റ്റര്‍ ബിനോയ് തോമസ് പറയുന്നു
പുതിയ നിക്ഷേപകര്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖല തിരഞ്ഞെടുക്കാന്‍ അനുയോജ്യമായ സമയമാണോ ഇപ്പോള്‍?
തീര്‍ച്ചയായും, സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും പുതിയ ബജറ്റിലും ടൂറിസം നയങ്ങളിലും ടൂറിസം വികസനത്തിന് വലിയ ഊന്നലാണ് നല്‍കുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് പുറമെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് ഈ രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന വരുമാനം ലഭിക്കുന്നതുമായ മികച്ച ബിസിനസ് കെട്ടിപ്പടുക്കാം. മൂന്നാര്‍, തേക്കടി, ആനച്ചാല്‍, കൊല്ലം തുടങ്ങിയ പ്രധാന ലൊക്കേഷനുകളില്‍ ഞങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്.
? ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഭൂവുടമകള്‍ക്കും എന്‍ആര്‍ഐകള്‍ക്കും ബില്‍ടെക് എങ്ങനെയാണ് പിന്തുണയേകുക?
വിപണിയിലെ യഥാര്‍ത്ഥ ആവശ്യകത മനസിലാക്കാതെ അനാവശ്യമായി പണം നിക്ഷേപിക്കുന്ന രീതിക്ക് പകരം ലൊക്കേഷന്‍, ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍, പ്രതീക്ഷിക്കാവുന്ന വരുമാനം, പ്രായോഗികമായ പ്രവര്‍ത്തനക്ഷമത എന്നിവ കൃത്യമായി വിലയിരുത്തി, സാമ്പത്തികമായി ലാഭകരവും സന്തുലിതവുമായ പദ്ധതികളാണ് ബില്‍ടെക് നിക്ഷേപകര്‍ക്കായി നിര്‍ദേശിക്കുന്നത്.
ലൊക്കേഷന്റെ സവിശേഷതകള്‍ക്കനുസരിച്ച് ഹോട്ടല്‍, വെല്‍നസ് റിട്രീറ്റ്, ഡെസ്റ്റിനേഷന്‍ ഇവന്റ് സെന്റര്‍, സര്‍വീസ്ഡ് അക്കൊമഡേഷന്‍, ഇക്കോ - റിസോര്‍ട്ട് തുടങ്ങിയവയില്‍ ഏതാണ് ഏറ്റവും അനുയോജ്യമെന്ന് പ്രാരംഭഘട്ടത്തിലെ ഫീസിബിലിറ്റി പഠനത്തിലൂടെ കണ്ടെത്തുകയും നിക്ഷേപകന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് പ്രോജക്റ്റുകള്‍ ഘട്ടങ്ങളായി വികസിപ്പിച്ച് റിസ്‌ക് പരമാവധി കുറക്കുകയും ചെയ്യുന്നു.
ആശയരൂപീകരണം, ഡിസൈനിങ്, നിയമപരമായ അനുമതികള്‍, നിര്‍മാണ മേല്‍നോട്ടം, ഇന്റീരിയര്‍, പ്രീ-ഓപണിങ് കോര്‍ഡിനേഷന്‍ വരെയുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിക്കൊണ്ട് നിക്ഷേപകര്‍ക്ക് പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബില്‍ടെക് പൂര്‍ണ പിന്തുണ നല്‍കുന്നു.
നാട്ടിലെ ഭൂമി ഫലപ്രദമായി ഉപയോഗിക്കാത്ത പ്രവാസികളോട് എന്താണ് പറയാനുള്ളത്?
നാട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ ലൊക്കേഷന്‍, ഗതാഗത സൗകര്യം, വിപണിയിലെ ഡിമാന്‍ഡ്, വികസന സാധ്യതകള്‍ എന്നിവ കൃത്യമായി വിലയിരുത്തി, തുടര്‍ച്ചയായി വരുമാനം നല്‍കുന്ന ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളോ, മറ്റ് അനുബന്ധ പദ്ധതികളോ കണ്ടെത്താവുന്നതാണ്. അവ വിനിയോഗിക്കണം. സ്വന്തമായി വരുമാനം എന്നതിലുപരി, നിങ്ങളുടെ ഓരോ പ്രോജക്റ്റും നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സ്വന്തം നാട്ടില്‍ത്തന്നെ മികച്ച പ്രതിഫലമുള്ള തൊഴിലവസരങ്ങളും നല്‍കുന്നു. പ്രോജക്റ്റിന്റെ വലിപ്പത്തിനും പ്രവര്‍ത്തന മാതൃകക്കും അനുസരിച്ച്, ഓരോ ഹോസ്പിറ്റാലിറ്റി പദ്ധതിയും നേരിട്ടും അല്ലാതെയും ധാരാളം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഹോസ്പിറ്റാലിറ്റി പ്രോജക്റ്റ് പ്ലാന്‍ ചെയ്യുന്ന ഒരു നിക്ഷേപകന്‍ ആദ്യമായി എന്താണ് പരിശോധിക്കേണ്ടത്?
സ്ഥലത്തിന്റെ ഭംഗിയോ, ലൊക്കേഷനോ മാത്രം നോക്കി പ്രോജക്റ്റ് തീരുമാനിക്കരുത്. ഗതാഗത സൗകര്യം, ടൂറിസ്റ്റുകളുടെ വരവ്, പ്രാദേശിക ആവശ്യകത, നിര്‍മാണാനുമതിയുള്ള വിസ്തൃതി, ആവശ്യമായ നിക്ഷേപം, റൂം ഇന്‍വെന്ററി, പ്രതീക്ഷിക്കുന്ന ഒക്യുപന്‍സി, വാടക നിരക്ക് സാധ്യത കള്‍, പ്രവര്‍ത്തന മാതൃക, ഭാവിയിലെ വികസന സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഫീസിബിലിറ്റി പഠനമാണ് ആദ്യം നടത്തേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ ഭൂമിയില്‍ റിസോര്‍ട്ട്, ഹോട്ടല്‍, വെല്‍നസ് റിട്രീറ്റ്, സര്‍വീസ്ഡ് അക്കൊമഡേഷന്‍, ഡെസ്റ്റിനേഷന്‍ ഇവന്റ് സെന്റര്‍ എന്നിവയില്‍ ഏതാണ് ഏറ്റവും അനുയോജ്യമെന്ന് ബില്‍ടെക് നിര്‍ദേശിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: +91 98476 98666,
+91 90720 99777.
ഇമെയില്‍: office@builttech.in
വെബ്സൈറ്റ്: www.builttech.in
(ധനം മാഗസീന്‍ 2026 സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Biltech is steering Kerala’s hospitality boom with multi-crore destination projects, specialized feasibility studies, and end-to-end support for NRI investors.
Read DhanamOnline in English
Subscribe to Dhanam Magazine