Siddharth Balachandran, Executive Chairman & CEO, Buimerc Corporation
Business Kerala

ബിഎസ്ഇയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ധനം ബിസിനസ് സമ്മിറ്റിലേക്ക്; വെല്‍ത്ത് ക്രിയേഷന്‍ തന്ത്രങ്ങളുമായി ഫയര്‍സൈഡ് ചാറ്റ്

കൊച്ചി ലെ മെറിഡിയനില്‍ ജൂണ്‍ 25ന് നടക്കുന്ന പതിനെട്ടാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ദുബായ് ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പങ്കെടുക്കുന്നു

Dhanam News Desk

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഓഹരി വിപണിയായ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (BSE) ചരിത്രത്തിലേക്ക് നടന്ന ഒരു മലയാളി സാന്നിധ്യമുണ്ട്- സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. ബിഎസ്ഇയില്‍ 3.01 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ബിസിനസ് പ്രതിഭ. ആഗോള തലത്തില്‍ വെല്‍ത്ത് ക്രിയേഷന്റെ പുതിയ മാതൃകകള്‍ തീര്‍ത്ത ദുബായ് ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ (Buimerc Corporation) എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ കൊച്ചിയിലേക്ക് എത്തുന്നു.

ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന പതിനെട്ടാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026-ല്‍ (Dhanam Business Summit & Award Nite 2026) മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാകും ഇദ്ദേഹത്തിന്റെ സാന്നിധ്യം.

വെല്‍ത്ത് ക്രിയേഷന്റെ ആഗോള പാഠങ്ങള്‍

യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനിയായ ബ്യൂമെര്‍ക് കോര്‍പ്പറേഷനെ വിജയകരമായി നയിക്കുന്ന സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ സമ്മിറ്റിലെ 'ഫയര്‍സൈഡ് ചാറ്റില്‍' (Fireside Chat) സംസാരിക്കും.

ആഗോള തലത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനായുള്ള തന്ത്രപരമായ കാഴ്ചപ്പാടുകള്‍, വിപണിയിലെ അനുഭവസമ്പത്ത്, തന്റെ വിജയകരമായ ബിസിനസ് യാത്രയിലെ സുപ്രധാന ഏടുകള്‍ എന്നിവ അദ്ദേഹം സദസുമായി പങ്കുവെക്കും. പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനമായ വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് ആണ് ഈ സെഷന്‍ നിയന്ത്രിക്കുക.

മുഖ്യാതിഥിയായി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ഈ വമ്പന്‍ ബിസിനസ് മാമാങ്കത്തിനോട് അനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ബിസിനസ് രംഗത്തെ മികവിനുള്ള ധനം എക്‌സലന്‍സ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

'ദി നെക്സ്റ്റ് ലെവല്‍ ഓഫ് ഗ്രോത്ത്: ബില്‍ഡിംഗ് ബിസിനസസ് ദാറ്റ് ക്രിയേറ്റ് ലാസ്റ്റിംഗ് ഇംപാക്ട്' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി എംഡി ജോര്‍ജ്ജ് എം. ജോര്‍ജ്ജ്, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റും ടീം വണ്‍ അഡ്വര്‍ടൈസിംഗ് എംഡിയുമായ വിനോദിനി സുകുമാര്‍ ചര്‍ച്ച നയിക്കും.

ബിസിനസ് വളര്‍ച്ചയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി ഡീപ്‌കോറെക്‌സ് (DeepCoreX) ഫൗണ്ടറും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന പ്രത്യേക മാസ്റ്റര്‍ക്ലാസ് ഉണ്ടായിരിക്കും.

ബിസിനസ് രംഗത്തെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന സ്പീഡ് നെറ്റ്‌വര്‍ക്കിംഗ്, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. 3,500 രൂപയും ജി.എസ്.ടിയുമാണ് ഇവന്റില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ധനം 500 എന്ന കൂപ്പണ്‍ കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 3,000 രൂപയും ജി.എസ്.ടിയും നല്‍കിയാല്‍ മതി.

ബ്രാന്‍ഡിംഗ് അവസരങ്ങളെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറിലോ വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 90725 70065 (അനൂപ് ഏബ്രഹാം)

ഇ-മെയില്‍: anoop@dhanam.in

വെബ്‌സൈറ്റ്: www.dhanambusinesssummit.com, https://www.dhanambusinesssummit.com.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT