സംരംഭക കൂട്ടായ്മയായ ബിസിനസ് കേരളയുടെ രണ്ടാമത്തെ ട്രേഡ് എക്സ്പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഡിസംബര്‍ 23,24 തീയതികളില്‍ നടക്കും. സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ബ്രാന്‍ഡ്/പ്രോഡക്റ്റ് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം തുടങ്ങിയവയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.
മെഷിനറീസ്, ഓട്ടോമോട്ടീവ്സ്,വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, കോസ്മെറ്റിക്സ്, ഫര്‍ണിച്ചേഴ്സ്, ബില്‍ഡേഴ്സ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ ബിടുബി, ബിടുസി രംഗത്തുള്ളവര്‍ പങ്കെടുക്കും. 200ലേറെ പ്രദര്‍ശന സ്റ്റാളുകളാണ് എക്സ്പോയില്‍ സജ്ജമാക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
ബിസിനസ് അവാര്‍ഡുകള്‍, പൈപ്പ് ടോക്കുകള്‍, ഉല്‍പ്പന്ന-സേവന-ബ്രാന്‍ഡ് ലോഞ്ചുകള്‍, ബിസിനസ് പ്രസന്റേഷന്‍, വ്ളോഗര്‍മാരുടെ സംഗമം, ഫ്ളീ മാര്‍ക്കറ്റ് എന്നിവയും നടക്കും. തങ്ങളുടെ ബിസിനസിനെ പരിചയപ്പെടുത്താനും നിക്ഷേപകരെ കണ്ടെത്താനുമുള്ള വേദി കൂടിയാകുമിതെന്ന് സംഘാടകര്‍ പറയുന്നു. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: +91 7511 188 200,7511 199 201. വെബ്‌സൈറ്റ്: www.gulfindianexpo.com.
Business Kerala's 2nd Gulf Indian Trade Expo to be held in Kozhikode on Dec 23–24 featuring 200+ stalls and business events.
Read DhanamOnline in English
Subscribe to Dhanam Magazine