ചെലവ് കൂടുമെന്ന് കരുതി ആഘോഷങ്ങള്‍ ഇനി ആരും നടത്താതിരിക്കേണ്ട. ആഘോഷങ്ങള്‍ ഏതുമായിക്കോട്ടെ അത് കളറാക്കാന്‍ മേക്ക് മൈ പാര്‍ട്ടി കൂട്ടിനുണ്ട്. പാര്‍ട്ടികള്‍ക്കു വേറിട്ട മുഖം നല്‍കാന്‍ രസകരവും സുന്ദരവുമായ കളര്‍ഫുള്‍ തീമുകള്‍, വിവിധ ബാക്ക് ഡ്രോപ്പ് പ്രോപ്പര്‍ട്ടികള്‍ തുടങ്ങി എല്ലാ പാര്‍ട്ടി ഡെക്കറുകളും നിങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ ലഭ്യമാക്കും. അതും ദിവസ വാടകയ്ക്ക്. അതാണ് മേക്ക് മൈ പാര്‍ട്ടി എന്ന സംരംഭം. തൃശൂര്‍ അവനൂര്‍ സ്വദേശിയായ ധിഷന്‍ ചന്ദ്രന്‍ അമ്മാനത്താണ് ഈ സംരംഭത്തിനു പിന്നില്‍. കൊച്ചിയിലെ തൃക്കാക്കരയിലും തൃശൂരിലെ പാട്ടുരയ്ക്കലിലും കോഴിക്കോട്ടെ പന്തീരാങ്കാവിലും മേക്ക് മൈ പാര്‍ട്ടി റെന്റല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ തീം പാര്‍ട്ടി പ്രോപ്പര്‍ട്ടി റെന്റല്‍ സ്റ്റോറാണ് മേക്ക് മൈ പാര്‍ട്ടി.
ബര്‍ത്ത്ഡേ പാര്‍ട്ടി, ബേബി ഷവര്‍, ബ്രൈഡ് ടു ബി പാര്‍ട്ടി, ബാച്ചിലര്‍ പാര്‍ട്ടി, ഗ്രാജ്വേഷന്‍ പാര്‍ട്ടി തുടങ്ങി എന്ത് തരം ആഘോഷങ്ങള്‍ക്കും ചേരുന്ന തീമുകളും ബാക്ക് ഡ്രോപ്പ് പ്രോപ്പര്‍ട്ടികളും പാര്‍ട്ടി ഡെക്കറുകളുമൊക്കെ മേക്ക് മൈ പാര്‍ട്ടിയില്‍ നിന്നു നിങ്ങള്‍ക്ക് വാടകയ്ക്ക് ലഭിക്കും. അതും ഓരോരുത്തരുടെയും സങ്കല്‍പങ്ങള്‍ക്കും ബജറ്റിനും അനുയോജ്യമായ രീതിയില്‍. ഉപയോഗം കഴിയുമ്പോള്‍ ദിവസ വാടക നല്‍കി പ്രോപ്പര്‍ട്ടികള്‍ തിരിച്ച് ഏല്‍പ്പിച്ചാല്‍ മാത്രം മതി. വന്‍ തുക മുതല്‍ മുടക്കി ഇവ വാങ്ങുന്ന ബാധ്യതയും ഇല്ലാതാകും. മടക്കി കൊണ്ടു പോകാന്‍ കഴിയുന്ന വിധത്തിലുള്ള വിവിധ ഡെക്കര്‍ പ്രോപ്പര്‍ട്ടീസും ഇവിടെ ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ തന്നെ കൊണ്ടു പോവുകയും ചെയ്യാം.
പതിമൂന്നു വര്‍ഷമായി കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ധിഷന്‍ ചന്ദ്രന്‍. ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഏല്‍പ്പിക്കുന്നതിലെ ചെലവ് ഭയന്നാണ് പലരും ആഘോഷങ്ങള്‍ നടത്താന്‍ മടി കാണിക്കുന്നത്. ഞാന്‍ ഒരു ഇവന്റ് മാനേജറാണ്. ഇവന്റുകള്‍ ചെയ്യുമ്പോള്‍ 25000 രൂപയ്ക്ക് മുകളിലുള്ള വര്‍ക്കുകള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. സാധാരണക്കാര്‍ക്കും പല ഇവന്റുകളും ഭംഗിയായി നടത്തണമെന്നുണ്ട്. എന്നാല്‍ അവര്‍ക്കതിനുള്ള ബജറ്റില്ല. ഒരു ഇവന്റ് ചെയ്തു തരാമോ എന്ന് എന്നോട് വിളിച്ച് ചോദിക്കുന്ന സാധാരണക്കാരില്‍ പലരുടെയും പരമാവധി ബജറ്റ് പതിനായിരമോ പതിനയ്യായിരമോ ആയിരിക്കും. പല ഇവന്റുകള്‍ക്കും പ്രൊഡക്ഷന്‍ എക്സ്പെന്‍സ് കൂടുതലായതു കൊണ്ട് തന്നെ ആ ബജറ്റുമായി വരുന്നവര്‍ക്ക് ഇവന്റുകള്‍ ചെയ്തു കൊടുക്കാന്‍ എന്നെക്കൊണ്ട് സാധിക്കാറില്ല. അതിനാല്‍ ഇത്തരത്തിലുള്ള ആളുകളെ എങ്ങിനെ സഹായിക്കുമെന്ന ചിന്തയാണ് മേക്ക് മൈ പാര്‍ട്ടി എന്ന സംരംഭത്തില്‍ എന്നെ എത്തിച്ചത്, ധിഷന്‍ ചന്ദ്രന്‍ പറഞ്ഞു.
മേക്ക് മൈ പാര്‍ട്ടിയില്‍ എത്തിയാല്‍ രണ്ടായിരം രൂപയുടെ ഒരു ഡിസൈനര്‍ കേക്ക് സ്റ്റാന്റിന് നിങ്ങള്‍ കൊടുക്കേണ്ട ദിവസ വാടക 300 രൂപയാണ്. പന്ത്രണ്ടായിരം രൂപയുടെ ഒരു തീം പ്രോപ്പര്‍ട്ടിക്ക് 3000 രൂപ ദിവസ വാടകയും. ഒന്നാം പിറന്നാളിന് കുട്ടികളുടെ എന്‍ട്രിയ്ക്കായി ഉപയോഗിക്കുന്ന പതിമൂവായിരം രൂപയുടെ ഇലക്ട്രിക് കാര്‍ 1200 രൂപ ദിവസ വാടകയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും. ക്രാഡില്‍ സെറിമണിക്ക് കുട്ടികളുടെ എന്‍ട്രിക്ക് വേണ്ടി ഉപയോഗിക്കുുന്ന 13,500 രൂപയുടെ എന്‍ട്രി ക്രാഡില്‍ 2000 രൂപ ദിവസ വാടകയ്ക്കും ലഭിക്കും. ഡിസ്പ്ലേയ്ക്ക് ഉപയോഗിക്കുന്ന പതിനെട്ടായിരം രൂപയുടെ ഒരു ഉന്തുവണ്ടിക്ക് ദിവസ വാടക 2000 രൂപയാണ്.
തിരുവനന്തപുരത്തും പെരിന്തല്‍മണ്ണയിലും മേക്ക് മൈ പാര്‍ട്ടിയുടെ പുതിയ സ്റ്റോറുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാല്‍പ്പതുകാരനായ ധിഷന്‍. കേരളത്തില്‍ എല്ലാ ജില്ലകളിലും തീം പാര്‍ട്ടി പ്രോപ്പര്‍ട്ടി റെന്റല്‍ സ്റ്റോറുകള്‍ തുടങ്ങിയതിനു ശേഷം മേക്ക് മൈ പാര്‍ട്ടിയുടെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങണമെന്നാണ് ധിഷന്റെ സ്വപ്നം.
Read DhanamOnline in English
Subscribe to Dhanam Magazine