Gold market canva
Business Kerala

കുതിപ്പിന് മുമ്പുള്ള ശാന്തതയോ? സ്വർണ നിരക്കിൽ ഇന്ന് മാറ്റമില്ല; വെള്ളി വിലയിൽ വർധന

ചൊവ്വാഴ്ച 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 13,685 രൂപയാണ് വില. ആനുപാതികമായി ഒരു പവന്റെ വില 1,09,480 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.

Dhanam News Desk

സംസ്ഥാന വിപണിയിൽ ഇന്ന് (2026 മാർച്ച് 31) സ്വർണ നിരക്കുകളിൽ മാറ്റമില്ല. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് വില 13,685 രൂപയാണ്. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വിപണി വില 1,09,480 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വില 11,245 രൂപയിലും 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 8,760 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5,650 രൂപയായും ഇന്നത്തെ വില നിശ്ചയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ​22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിൽ 95 രൂപയുടേയും ഒരു പവനിൽ 760 രൂപയുടേയും മുന്നേറ്റമാണ് കുറിച്ചിരുന്നു. അവിടെ നിന്നും മാറ്റമൊന്നും വരുത്താതെയാണ് സംസ്ഥാന വിപണിയിൽ ചൊവ്വാഴ്ചത്തെ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയിൽ ഇന്ന് രാവിലെ ഒരു ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം 4,560 ഡോളറിലാണ് നടക്കുന്നത്. ഇങ്ങനെ തുടർന്നാൽ ഇന്ന് ഉച്ചയോടെ ആഭ്യന്തര വിപണിയെ സ്വർണ വിലയിലും മാറ്റം പ്രതീക്ഷിക്കാം.

വെള്ളി വിലയിൽ വർധന

സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിയുടെ നിരക്കിൽ 5 രൂപയുടെ വർധനയാണ് കുറിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് രാവിലെ വെള്ളിയുടെ വിപണി വില 250 രൂപയായി ഉയർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 2,500 രൂപയും 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 25,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,50,000 രൂപയായും രേഖപ്പെടുത്തി. ഇന്ന് രാജ്യാന്തര വിപണിയിലും വെള്ളി വിലയിൽ 2.5 ശതമാനം വർധന പ്രകടമായിട്ടുണ്ട്. നിലവിൽ ഒരു ഔൺസ് വെള്ളിയുടെ വില 72.2 ഡോളറിലാണ് രേഖപ്പെടുത്തുന്നത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

ചൊവ്വാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ മാറ്റമൊന്നുമില്ല. അതിനാൽ നിലവിലെ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,12,818 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം ഉണ്ടാകാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT