Business Kerala

കൊച്ചി കലൂരിൽ 'ഐ.എ.പി ഹൗസ്' പ്രവർത്തനസജ്ജം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കുട്ടികൾക്കായുള്ള എ.ഐ ഇൻ്റഗ്രേറ്റഡ് പാലിയേറ്റീവ് കെയർ സെന്ററും പ്രവർത്തനമാരംഭിച്ചു

Dhanam News Desk

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കൊച്ചി ശാഖ കലൂരില്‍ 15 സെന്റ് സ്ഥലത്ത് നാല് നിലകളിലായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരമായ 'ഐ.എ.പി ഹൗസ്' മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ഐ.എം.എ കൊച്ചി ശാഖയുടെ സംരംഭമായ 'അരികെ പാലിയേറ്റീവ് കെയര്‍' പദ്ധതിയുടെ ഭാഗമായി ഐ.എ.പി ഹൗസില്‍ ആരംഭിച്ച കുട്ടികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും, എ.ഐഇന്റഗ്രേറ്റഡ് പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഐ.എ.പി കൊച്ചി ശാഖയുടെ സ്ഥാപക നേതാക്കളായ ഡോ. അബ്രാഹം കെ. പോള്‍, ഡോ. എം. വേണുഗോപാല്‍, ഡോ. കെ.ജെ. പൗലോസ്, ഡോ. ജീസണ്‍ സി. ഉണ്ണി, പീഡിയാട്രിക്സ് പാലിയോറ്റീവ് കെയറിന്റെ സ്ഥാപകന്‍ ഡോ. ഐ. റിയാസ്, എഞ്ചിനീയര്‍മാരായ ആസിഫ് ജുനൈദ്, റിസ്വാന്‍ അഹമ്മദ്, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) എന്‍. മേഘനാഥന്‍, ബൂമെര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലചന്ദ്രന്‍ രാജാമണി, ഇന്ത്യന്‍ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളായ ജസീല്‍ ടി. ഇസ്മയില്‍, ഗീതിക വര്‍മ്മ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. കുട്ടികളുടെ പാലിയേറ്റീവ് കെയറിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ഐ.എ.പി കൊച്ചി ശാഖ പ്രസിഡന്റ് ഡോ. കെ.ജി. വിജയന്‍ അധ്യക്ഷത വഹിച്ചു. പെഡിക്കോണ്‍ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഹൈബി ഈഡന്‍ എം.പി, മുഹമ്മദ് ഷിയാസ് എം.എല്‍.എ, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. അഷറഫ്, ആന്റണി പൈനുംന്തറ, കൊച്ചി ഐ.എം.എ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി. കുരിഐപ്പ്, ഐ.എ.പി കേരള പ്രസിഡന്റ് ഡോ. എം.കെ. നന്ദകുമാര്‍, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐ.എ.പി കൊച്ചി സെക്രട്ടറി ഡോ. സത്യജിത്ത് നായര്‍, ഡോ. എം.ഐ. ജുനൈദ് റഹ്‌മാന്‍, ഡോ. എം. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT