പ്രതീകാത്മക ചിത്രം Image Source: Canva/CII Logo
Business Kerala

സി.ഐ.ഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം 2026-ഉം; പ്രഖ്യാപനം നവംബർ 17-ന് കൊച്ചിയിൽ

ധനം ബിസിനസ് മീഡിയയാണ് സി.ഐ.ഐയുടെ രണ്ട് ഉച്ചകോടികളുടെയും ഔദ്യോഗിക ബിസിനസ് മീഡിയ പാർട്ണർ

Dhanam News Desk

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) സംഘടിപ്പിക്കുന്ന 'സി.ഐ.ഐ. ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്സ്പോ 2026', 'സി.ഐ.ഐ. കേരള ഹെൽത്ത് ടൂറിസം 2026' എന്നീ ഉച്ചകോടികളുടെ വിശദാംശങ്ങൾ 2026 നവംബർ 17 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12:30-ന് കൊച്ചി എം.ജി. റോഡിലെ ഹോട്ടൽ അവന്യൂ റീജന്റിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാണ് ഉച്ചകോടികളുടെ ഔദ്യോഗിക രൂപരേഖ അവതരിപ്പിക്കുന്നത്. 'ധനം ബിസിനസ് മീഡിയ' ആണ്, ഈ പരിപാടികളുടെ ഔദ്യോഗിക ബിസിനസ് മീഡിയ പാർട്ണർ.

സി.ഐ.ഐ. കേരള വൈസ് ചെയർമാനും ഹാരിസൺസ് മലയാളം ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവുമായ സന്തോഷ് കുമാർ, സി.ഐ.ഐ കേരള ആയുർവേദ പാനൽ കൺവീനറും കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.എം വാര്യർ, സി.ഐ.ഐ കേരള ഹെൽത്ത്കെയർ പാനൽ കൺവീനറും കേരള ഹെൽത്ത് ടൂറിസം ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. പി.വി ലൂയിസ്, സി.ഐ.ഐ കേരള മുൻ ചെയർമാനും ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എം.ഡിയുമായ ഡോ. സജി കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

ആയുർവേദ, വെൽനസ്, ആരോഗ്യ ടൂറിസം മേഖലകളിൽ കേരളം കൈവരിച്ചിട്ടുള്ള മുന്നേറ്റം ആഗോള നിക്ഷേപകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ഐ.ഐ ഈ രണ്ട് ഉച്ചകോടികളും സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലുള്ള പ്രമുഖ വ്യവസായ പ്രതിനിധികളുടെയും നയരൂപീകരണ വിദഗ്ധരുടെയും പങ്കാളിത്തം ഗ്ലോബൽ ആയുർവേദ സമ്മിറ്റിനേയും കേരള ഹെൽത്ത് ടൂറിസം 2026-നേയും ശ്രദ്ധേയമാക്കുമെന്നാണ് പ്രതീക്ഷ.

CII will announce the details of the Global Ayurveda Summit & Expo 2026 and Kerala Health Tourism 2026 in Kochi on November 17, with Dhanam Business Media as the official business media partner.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT