Business Kerala

സുരക്ഷിത രക്തം: കൊച്ചിന്‍ ഇന്‍ലാബിന് ഇത് നിയോഗം

രോഗാണു മുക്തമായ രക്തം രോഗിയുടെ അവകാശമാണ്. ഏതൊരു അടിയന്തരഘട്ടത്തിലും രോഗിക്ക് നല്‍കുന്നത് സുരക്ഷിതമായ രക്തമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിശ്വസ്ത പങ്കാളിയായാണ് ആരോഗ്യ പരിരക്ഷ രംഗത്ത് പ്രമുഖമായ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്ന മഹാത്യാഗവും സേവനവുമാണ് രക്തദാനം. അതേസമയം, രോഗി സ്വീകരിക്കുന്ന രക്തം എല്ലായ്പോഴും സുരക്ഷിതമാണോ? പലവിധ അണുബാധകളുടേതാണ് കാലം. രോഗിയുടെ ശരീരത്തിലേക്ക് സുരക്ഷിതമായ രക്തമാണ് കടന്നുചെല്ലുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രികള്‍ക്കും ബന്ധുക്കള്‍ക്കും ഇതൊരു വെല്ലുവിളിയാണ്. ഈയൊരു ചുറ്റുപാടിലാണ് രക്തസുരക്ഷയില്‍ കൊച്ചിന്‍ ഇന്‍ലാബിന്റെ ശ്രദ്ധേയമായ മുന്നേറ്റം. ബ്ലഡ് സെന്ററുകളും ഓരോ രക്തമാറ്റവും നൂറ് ശതമാനം സുരക്ഷിതമാക്കുന്ന കാര്യത്തില്‍ മികവിന്റെ പുതുവഴികളില്‍ മുന്നേറുകയാണ് 33 വര്‍ഷമായി ആരോഗ്യ പരിരക്ഷ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊച്ചിന്‍ ഇന്‍ലാബ്.

അടിയന്തര ചികിത്സ, ക്യാന്‍സര്‍ ചികിത്സ, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലകളിലെല്ലാം ജീവനെ താങ്ങിനിര്‍ത്തുന്ന നിശബ്ദ ശക്തികേന്ദ്രമാണ് ബ്ലഡ് സെന്റര്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച കൊച്ചിന്‍ ഇന്‍ലാബ് ഇക്വിപ്മെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കേരളത്തിലെ ആധുനിക ബ്ലഡ് സെന്റര്‍ അടിസ്ഥാന സൗകര്യങ്ങളുടെ ശില്‍പിയായി മാറി. ഓരോ രക്തമാറ്റവും നൂറ് ശതമാനം സുരക്ഷിതമാക്കുക എന്ന ദൗത്യവുമായി, അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മുന്നേറുന്ന നൈപുണ്യ മികവിന്റെ പ്രതീകമാണ് ഇന്ന് ഈ സ്ഥാപനം.

വിശ്വസ്തതയുടെ പാരമ്പര്യം; ഉള്‍ക്കാഴ്ചയുടെയും

''കൊച്ചിന്‍ ഇന്‍ലാബ് ബിസിനസിന്റെ വളര്‍ച്ച അളക്കുന്നത് അക്കങ്ങള്‍ കൊണ്ടല്ല. കൂടുതല്‍ സുരക്ഷിതമായ രക്തമാറ്റത്തിലൂടെ സംരക്ഷിച്ച ജീവനുകളിലൂടെയാണ്,'' മാനേജിങ് ഡയറക്റ്റര്‍ ഡി. തുളസീധരന്‍ പറയുന്നു. ഒരു പ്രത്യേക ഉപകരണത്തിന്റെ വിതരണക്കാര്‍ എന്നതില്‍ നിന്ന് ഈ വ്യവസായ മേഖലയിലെ തന്നെ മുന്‍നിര സ്ഥാപനമായി വളര്‍ന്നതാണ് കൊച്ചിന്‍ ഇന്‍ലാബിന്റെ യാത്ര. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (BMT) ബ്ലഡ് സെന്ററുകളടക്കം സമഗ്രമായ സാങ്കേതിക സജ്ജീകരണങ്ങള്‍ കമ്പനി രൂപപ്പെടുത്തി ലഭ്യമാക്കുന്നു. ആസൂത്രണം, സ്ഥാപിക്കല്‍ തുടങ്ങി വ്യവസ്ഥാപിതമായ പ്രവര്‍ത്തനം വരെയുള്ള എല്ലാ നടപടിക്രമങ്ങളിലും കണിശമായ അന്താരാഷ്ട്ര നിലവാരമാണ് ആശുപത്രികള്‍ക്ക് കൊച്ചിന്‍ ഇന്‍ലാബ് ഉറപ്പുവരുത്തുന്നത്. ഓരോ പദ്ധതിയുടെയും സംവിധാനത്തില്‍ കൃത്യതയും കണിശതയും പ്രായോഗികതയും കോര്‍ത്തിണക്കുന്നു. ടെറുമോ ആഇഠ, തെര്‍മോ ഫിഷര്‍ സയന്റിഫിക്, റോഷ് ഡയഗ്നോസ്റ്റിക്സ് പോലുള്ള ലോകോത്തര ബ്രാന്‍ഡുകളുടെ ഉപകരണങ്ങളും ക്രമീകരണങ്ങളും ഉപയോഗിച്ച്, വിശ്വസനീയവും കാര്യക്ഷമവുമായ ബ്ലഡ് സെന്റര്‍ പ്രവര്‍ത്തനമാണ് കൊച്ചിന്‍ ഇന്‍ലാബ് നല്‍കുന്നത്.

NAT വിപ്ലവത്തിന്റെ നേതൃമുഖം

റോഷ് സിസ്റ്റം ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് (NAT) കേരളത്തില്‍ ആദ്യം കൊണ്ടുവന്ന മുന്‍നിര സ്ഥാപനമാണ് കൊച്ചിന്‍ ഇന്‍ലാബ്. HIV, HBV, HCV പോലുള്ള വൈറസുകളെ 'വിന്‍ഡോ പീരിയഡ്' സമയത്ത് തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ, രക്തമാറ്റത്തിലൂടെ പകരുന്ന രോഗങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറക്കുന്നു. ശരിക്ക് പറഞ്ഞാല്‍ NAT ടെസ്റ്റിങ് ഒരു സാങ്കേതികവിദ്യ മാത്രമല്ല, രോഗിയുടെ സുരക്ഷയാണ് അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നത്. കൊച്ചിന്‍ ഇന്‍ലാബിന്റെ എറണാകുളത്തെ നേട്ടം എടുത്തുപറയണം. ജില്ലയിലെ പ്രമുഖമായ മിക്ക ആശുപത്രികളും ഇപ്പോള്‍ NAT ടെസ്റ്റ് നടത്തിയ രക്തമാണ് നല്‍കുന്നത്. തിരുവനന്തപുരം (2), തൃശൂര്‍ (2), തൊടുപുഴ, തലശ്ശേരി, തിരുവല്ല എന്നിവിടങ്ങളില്‍ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇതിലൂടെ കേരളമൊട്ടാകെ ഏകീകൃത സുരക്ഷ നിലവാരം ഉറപ്പുവരുത്താന്‍ കൊച്ചിന്‍ ഇന്‍ലാബ് വലിയ പങ്ക് വഹിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെ സാര്‍വത്രിക ലഭ്യതയാണ് 2026ലെ ലക്ഷ്യമായി സ്ഥാപനം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി മലബാര്‍ മേഖലയില്‍ മദര്‍ സെന്റര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള നടപടികളുമെടുത്തിട്ടുണ്ട്. ബ്ലഡ് ബാങ്ക് ഉപകരണങ്ങള്‍, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍ എന്നിവയുടെ പ്രധാന വിതരണക്കാരാണ് കൊച്ചിന്‍ ഇന്‍ലാബ്. രക്തം റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു വന്ന പഴയ രീതികള്‍ മാറ്റിയെടുത്തതില്‍ വലിയ പങ്ക് കൊച്ചിന്‍ ഇന്‍ലാബിനുണ്ട്.

1992ല്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ രക്തഘടക വിഭജനം (Blood Component Separation) സ്ഥാപിച്ച ഐഎംഎ ബ്ലഡ് സെന്റര്‍ മുതല്‍ കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ബ്ലഡ് സെന്ററുകളില്‍ 90 ശതമാനവും കൊച്ചിന്‍ ഇന്‍ലാബിന്റെ സഹകരണത്തോടെ സ്ഥാപിച്ചവയാണ്. ഉപകരണങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും കേരളത്തിലെ ഇടപാടുകാര്‍ക്ക് അത്രമേല്‍ വിശ്വസ്തമാണ് എന്നതിന് തെളിവാണ് ഇത്. ഇന്നിപ്പോള്‍ ഓട്ടോമാറ്റിക് ബ്ലഡ് സ്‌ക്രീനിങ് വരെയുള്ള മുന്തിയ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അത് എത്തിനില്‍ക്കുന്നു.

ലക്ഷ്യം സുരക്ഷിത രക്തത്തിന്റെ സാര്‍വത്രിക ലഭ്യത

ഹബ് ആന്‍ഡ് സ്പോക്ക് മോഡലിലൂടെ കേന്ദ്രീകൃത രക്തസാമ്പിള്‍ പരിശോധനയിലാണ് കൊച്ചിന്‍ ഇന്‍ലാബ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. NAT പരിശോധന കഴിഞ്ഞ രക്തം രോഗികള്‍ക്ക് നല്‍കാന്‍ ചെറിയ ആശുപത്രികളെ പോലും പ്രാപ്തമാക്കും. ട്രാന്‍സ്ഫ്യൂഷന്‍ സുരക്ഷ ജനകീയമാക്കുന്നതിലൂടെ ഭൂമിശാസ്ത്രപരമായ വിഷയങ്ങള്‍ ഗുണമേന്മയാര്‍ന്ന ചികിത്സക്ക് ഒരിക്കലും തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് കമ്പനി. ''വലിയ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഒരേ നിലവാരമുള്ള സുരക്ഷിത രക്തം ലഭിക്കാന്‍ ഓരോ രോഗിക്കും അര്‍ഹതയുണ്ട്'' -എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സനല്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിന്‍ ഇന്‍ലാബിന്റെ ഓരോ ഇന്‍സ്റ്റലേഷനു പിന്നിലും 24ത7 പിന്തുണ നല്‍കുന്ന സെയില്‍സ്, ആപ്ലിക്കേഷന്‍, സര്‍വീസ് ടീമുകളുടെ അക്ഷീണ പരിശ്രമമുണ്ട്. തടസമൊന്നുമില്ലാത്ത ക്ലിനിക്കല്‍ ഏകോപനവുമുണ്ട്. ആദ്യ പരിഗണന രോഗിക്ക് എന്ന തത്വം മുന്നോട്ടുവെച്ച്, നവീന സാങ്കേതിക വിദ്യകള്‍ നിരന്തരം കോര്‍ത്തിണക്കി, ശോഭനമായൊരു ഭാവി രൂപപ്പെടുത്തുന്നത് ഉറപ്പാക്കുകയാണ് കൊച്ചിന്‍ ഇന്‍ലാബ്. അതിലൂടെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും ജീവന്‍രക്ഷാ രക്തമാറ്റ രീതികളിലും ആഗോള മാനദണ്ഡം സൃഷ്ടിക്കുകയാണ് കൊച്ചിന്‍ ഇന്‍ലാബ്.

സേവനങ്ങള്‍

  • ബ്ലഡ് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ പൂര്‍ണമായ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി.

  • സ്റ്റെം സെല്‍ കളക്ഷന്‍, ക്രയോപ്രെസര്‍വേഷന്‍ (Cryopreservation) യൂണിറ്റുകള്‍ (BMT) സ്ഥാപിക്കാനുള്ള പൂര്‍ണ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി.

  • ഓട്ടോമേറ്റഡ് ഹോള്‍ ബ്ലഡ് പ്രോസസിങ്, പൂര്‍ണമായും ഓട്ടോമേറ്റഡായ ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ്, മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങി അതിനൂതന ആരോഗ്യ പരിപാലന സാങ്കേതികവിദ്യകള്‍.

  • ഉപകരണ സ്ഥാപനം, പരിശീലനം, പരിപാലനം എന്നിവക്ക് കൃത്യമായ പരിശീലനം നേടിയ ടീം.

  • അംഗീകൃത മൈക്രോപൈപ്പറ്റ് സര്‍വീസ്, കാലിബറേഷന്‍ സെന്റര്‍.

  • ക്ലീന്‍ റൂം ഉപകരണ-സേവനങ്ങള്‍.

  • പ്രമുഖ ദേശീയ, അന്തര്‍ദേശീയ നിര്‍മാണ കമ്പനികളുമായി പങ്കാളിത്തം, സാങ്കേതികവിദ്യ പരിശീലനം.

(Originally published in Dhanam Magazine February 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT