പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ (Confident Group) അമരക്കാരന്‍ ഡോ. സി. ജെ. റോയി അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വെടിയേറ്റ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഇന്‍കം ടാക്‌സ് (Income Tax), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) എന്നിവയുടെ പരിശോധനകള്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും നടന്നുകൊണ്ടിരിക്കെയാണ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെയും കര്‍ണാടകയിലെയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിരക്കാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ചുരുങ്ങിയ കാലം കൊണ്ട് ഉന്നതിയിലെത്തിച്ച സംരംഭകനാണ് സി ജെ റോയ്. നിര്‍മ്മാണ മേഖലയ്ക്ക് പുറമെ സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായ 'കാസനോവ' ഉള്‍പ്പെടെയുള്ള സിനിമകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി. ജെ റോയിയുടെ കൊച്ചിയിലെയും ബെംഗളൂരുവിലെയും ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തിവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളാണ് നടന്നിരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine