ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ഡോ. കെ. പോൾ തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു. 
Business Kerala

ധനം BFSI Summit 2026: ബാങ്കിംഗ്, ഫിൻടെക്, ഇൻഷുറൻസ് കമ്പനികളുടെ എക്സിബിഷൻ ശ്രദ്ധേയമായി

ഡിജിറ്റൽ-എഐ സാങ്കേതിക മാറ്റങ്ങളും ബാങ്കിംഗ്-ധനകാര്യ സേവനങ്ങളുടെ ഭാവി വികസനങ്ങളും നേരിട്ടറിയാൻ എക്സിബിഷൻ നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മികച്ച വേദി ഒരുക്കുന്നു

Dhanam News Desk

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാൻസ് സംഗമമായ 'ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റ് 2026' നോട് അനുബന്ധിച്ച് നടക്കുന്ന എക്സിബിഷന്‍ ശ്രദ്ധേയമായി. കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്സിബിഷനില്‍ ബാങ്കിംഗ്, ഫിൻടെക്, ഐടി, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ മുൻനിര കമ്പനികളാണ് നൂതന സേവനങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നത്. 'ദ ന്യൂ ഫിനാൻഷ്യൽ ലാൻഡ്‌സ്‌കേപ്പ്: ട്രെൻഡ്‌സ്, ടെക്‌നോളജി & ട്രാൻസ്ഫോർമേഷൻ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടി സെബി (SEBI) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെയാണ് ഉദ്ഘാടനം ചെയ്തത്.

പ്രധാന വിഭാഗങ്ങളും സ്റ്റാളുകളും:

ബാങ്കിംഗ്, ഇൻഷുറൻസ് & ഇൻവെസ്റ്റ്‌മെന്റ്: മുത്തൂറ്റ് ഫിനാൻസ്, റിച്ച്മാക്‌സ് ഫിൻവെസ്റ്റ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബന്ധൻ മ്യൂച്വൽ ഫണ്ട്, സിഡിഎസ്എൽ (CDSL) എന്നിവയുടെ പ്രമുഖ സ്റ്റാളുകൾ എക്സിബിഷനിലുണ്ട്.

ഡിജിറ്റൽ & ഫിൻടെക് സൊല്യൂഷനുകൾ: ബിസിനസ് നെക്സ്റ്റ് (CRMNEXT), ഡിസെൻട്രോ (Decentro), കോളിഗോ (iNav Technologies), ആബാസോഫ്റ്റ് (Aabasoft), വെർജ് ക്ലൗഡ്, സ്കോർമീ (ScoreMe), സിആർഐഎഫ് (CRIF Credit Information Services), ഫൈനോ (Fyno) തുടങ്ങിയ ടെക്‌നോളജി ബ്രാൻഡുകൾ നൂതന ഫിൻടെക് ഡിജിറ്റൽ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നു.

റിയൽ എസ്റ്റേറ്റ് & മറ്റ് സേവനങ്ങൾ: ശോഭ ലിമിറ്റഡ് (SOBHA), ഹൈലൈറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (HiLite Holdings) തുടങ്ങിയ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കാളികളാണ്.

എപ്സൺ ഇന്ത്യ, ക്യൂബ് ഇന്നൊവേഷൻസ്, വിറ്റാമണി, മാത്റം ടെക്നോളജീസ്, ഫ്രൂഗൽ സയന്റിഫിക്, ഡാറ്റാഈസ്, ഇഗ്നോസി തുടങ്ങിയ വൈവിധ്യമാർന്ന കമ്പനികളുടെ സ്റ്റാളുകളും 'കോസ്റ്റൽ സ്റ്റാർ' വെഹിക്കിൾ ഡിസ്‌പ്ലേയും പ്രദർശനത്തിന് മിഴിവേകുന്നു.

ഡിജിറ്റൽ-എഐ സാങ്കേതിക മാറ്റങ്ങളും ബാങ്കിംഗ്-ധനകാര്യ സേവനങ്ങളുടെ ഭാവി വികസനങ്ങളും നേരിട്ടറിയാൻ എക്സിബിഷൻ നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മികച്ച വേദിയാണ് ഒരുക്കുന്നത്.

വായ്പാ വിതരണത്തിലെ പുതിയ മാതൃകകള്‍, ഡിജിറ്റല്‍-എഐ സാങ്കേതിക മാറ്റങ്ങള്‍, കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഭാവി തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ അറിവു പകര്‍ന്നു നല്‍കുന്ന വേദിയാണ് സമിറ്റ്. ചടങ്ങില്‍ ധനം ബിഎഫ്എസ്‌ഐ അവാര്‍ഡുകളും സമ്മാനിക്കും. മണപ്പുറം ഫിനാന്‍സ് സിഎംഡി വി. പി. നന്ദകുമാറിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT