ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാൻസ് സംഗമമായ 'ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റ് 2026' കൊച്ചി ലെ മെറിഡിയനിൽ പ്രൗഢഗംഭീരമായി നടന്നു. 'ദ ന്യൂ ഫിനാൻഷ്യൽ ലാൻഡ്സ്കേപ്പ്: ട്രെൻഡ്സ്, ടെക്നോളജി & ട്രാൻസ്ഫോർമേഷൻ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടി സെബി (SEBI) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ ഉദ്ഘാടനം ചെയ്തു. വായ്പാ വിതരണത്തിലെ പുതിയ മാതൃകകൾ, ഡിജിറ്റൽ-എഐ സാങ്കേതിക മാറ്റങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുടെ ഭാവി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്ന ചർച്ചകൾക്ക് സമ്മിറ്റ് വേദിയൊരുക്കി.
ഫയർസൈഡ് ചാറ്റിൽ എഡൽവെയ്സ് മ്യൂച്വൽ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത പങ്കെടുത്തു. ലുലു ഐടി പാർക്സ് ഡയറക്ടർ അബ്ദുൾ റഹ്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. ബാങ്കിംഗ് വിപണനം, എഐ സാങ്കേതികവിദ്യ, എൻബിഎഫ്സി വായ്പാ മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചകളും അരങ്ങേറി.
വൈകിട്ട് നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്. കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ 'ഇക്വിറസ് - ധനം കേരള മണി റിപ്പോർട്ട്' പ്രകാശനം ചെയ്യുകയും ധനം ബിഎഫ്എസ്ഐ അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. മണപ്പുറം ഫിനാൻസ് സിഎംഡി വി. പി. നന്ദകുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പത് സ്ഥാപനങ്ങൾക്ക് വിശിഷ്ട പുരസ്കാരങ്ങളും നൽകി.
10 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൊത്തം ബിസിനസുള്ള വൻകിട ബാങ്കുകളുടെ വിഭാഗത്തിൽ 2026-ലെ 'ധനം ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരം കൊട്ടക് മഹീന്ദ്ര ബാങ്ക് സ്വന്തമാക്കി. ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എൽ.ഐ.സി മുൻ ചെയർമാനുമായ എം.ആർ. കുമാറിൽ നിന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കേരള ആൻഡ് ആർ.ഒ.ടി.എൻ (ROTN) സ്റ്റേറ്റ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ രജീഷ് കളപ്പുരയിൽ പുരസ്കാരം ഏറ്റുവാങ്ങി.
10 ലക്ഷം കോടി രൂപ വരെ മൊത്തം ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തിൽ 2026-ലെ 'ധനം ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരം തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് (ടി.എം.ബി) സ്വന്തമാക്കി. തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി. വിക്രമാദിത്യൻ പുരസ്കാരം ഏറ്റുവാങ്ങി.
2026 ലെ മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനിക്കുളള (എ.യു.എം ഒരു ലക്ഷം കോടി രൂപക്ക് മുകളില്‍) ധനം ബിഎഫ്എസ്ഐ അവാര്‍ഡ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (LIC) ലഭിച്ചു. എൽ.ഐ.സി. ഓഫ് ഇന്ത്യ സോണൽ മാനേജർ (സതേൺ സോൺ), എക്സിക്യൂട്ടീവ് ഡയറക്ടർ കെ. മുരളീധർ അവാര്‍ഡ് ഏറ്റുവാങ്ങി.
2026 ലെ മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനിക്കുളള (എ.യു.എം ഒരു ലക്ഷം കോടി രൂപക്ക് താഴെ) ധനം ബിഎഫ്എസ്ഐ അവാര്‍ഡ് കനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സിന് സമ്മാനിച്ചു. കനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് ട്രെയിനിംഗ് മാനേജര്‍ ഡോണ്‍ ഡേവിഡ് പുരസ്കാരം ഏറ്റുവാങ്ങി.
ധനം ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ദി ഇയര്‍ 2026 പുരസ്കാരം ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിനാണ്. ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹെഡ് - കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മോണിക്ക മയൂര്‍ പുരസ്കാരം ഏറ്റുവാങ്ങി.
10,000 കോടിക്ക് മുകളില്‍ എയുഎം ഉള്ള എന്‍ബിഎഫ്സികളുടെ വിഭാഗത്തില്‍ ധനം എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സ് ഡിഎംഡി ജോര്‍ജ് എം ജേക്കബും സി.ഇ.ഒ കെ.ആര് ബിജിമോനും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
10,000 കോടി രൂപ വരെ ആസ്തി കൈകാര്യം ചെയ്യുന്ന (എ.യു.എം) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) വിഭാഗത്തിൽ 2026-ലെ 'ധനം എൻ.ബി.എഫ്.സി ഓഫ് ദി ഇയർ' പുരസ്കാരം ഇൻഡൽ മണി സ്വന്തമാക്കി. ഇൻഡൽ മണി ഡയറക്ടർ സി.എ. അനന്തരാമൻ പുരസ്കാരം ഏറ്റുവാങ്ങി.
ധനം ബിസിനസ് മീഡിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് ഓഫ് ദ ഇയര്‍ പുരസ്കാരം എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ടിന് ലഭിച്ചു. എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂഷന്‍ അലിയന്‍സ് ആന്‍ഡ് പ്രൊഡക്ട് സ്ട്രാറ്റര്‍ജി ഹെഡ് അശോക് കനവാല അവാര്‍ഡ് ഏറ്റുവാങ്ങി.
2026-ലെ 'ധനം' ഇക്വിറ്റി മ്യൂച്വൽ ഫണ്ട് (25,000 കോടി രൂപയിൽ താഴെ AUM വിഭാഗത്തില്‍) അവാർഡ് ബന്ധൻ സ്മോൾ ക്യാപ് ഫണ്ട് ഏറ്റുവാങ്ങി. ബന്ധൻ എഎംസി സ്ട്രാറ്റജിക് അലയൻസസ് നാഷണൽ ഹെഡ് ശിവറാം പാണ്ഡെ അവാര്‍ഡ് സ്വീകരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine