അനുദിനം മാറുന്ന ആഗോള ബിസിനസ് അന്തരീക്ഷത്തില്‍ സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) പുത്തന്‍ ദിശാബോധവും പുതിയ വിപണികളിലേക്ക് ചിറകുവിടര്‍ത്താനുള്ള കരുത്തും പകരുന്ന 'ധനം ഗ്രോത്ത് സമിറ്റ് 2026' ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നു. 'ഒ ബൈ താമര' (O by Tamara) ഹോട്ടലില്‍ വെച്ച് നടക്കുന്ന സമിറ്റിന്റെ നാലാമത് പതിപ്പ് സംസ്ഥാന വ്യവസായ, ഐ.ടി & എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം. 'Grow Your Business to the Next Level' എന്ന എന്ന പ്രമേയം മുൻനിർത്തി ധനം ബിസിനസ് Mediaയാണ് ഈ പ്രൗഢഗംഭീരമായ പരിപാടി സംഘടിപ്പിക്കുന്നത്.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് IAS, കെ.എസ്.ഐ.ഡി.സി (KSIDC) എം.ഡി സ്‌നേഹില്‍ കുമാര്‍ സിങ് IAS, വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍ തുടങ്ങി ഉന്നത ഭരണകര്‍ത്താക്കളും ബിസിനസ് രംഗത്തെ കരുത്തരായ 15-ലേറെ വിദഗ്ധരും സമിറ്റിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
എം.എസ്.എം.ഇകളുടെ സമഗ്ര വികസനം, വിപണി വിപുലീകരണം, എ.ഐ സാങ്കേതികവിദ്യാ ഉപയോഗം, മൂലധന സമാഹരണത്തിനുള്ള എസ്.എം.ഇ ഐ.പി.ഒ (SME IPO) വഴികള്‍ എന്നിവയിലാണ് സമിറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വി. നൗഷാദ് (വാക്കറൂ ഇന്റര്‍നാഷണല്‍ ഫൗണ്ടര്‍ & എം.ഡി), സുജ ചാണ്ടി (സഫിന്‍ ഗ്ലോബല്‍ ഇന്ത്യ എം.ഡി), അജയ് പ്രസാദ് (ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് എം.ഡി & സി.ഇ.ഒ), സന്തോഷ് കോശി (കിന്‍ഫ്ര എം.ഡി), എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍ (ടി.എം.എ & ടി.സി.സി.ഐ പ്രസിഡന്റ്, എസ്.ഐ പ്രോപ്പര്‍ട്ടി എം.ഡി), സേതുമാധവന്‍ യു. കെ (സെഞ്ചൂറിയന്‍ ഫിന്‍ടെക് ഫൗണ്ടര്‍ ചെയര്‍മാന്‍ & എം.ഡി), ലക്ഷ്മണന്‍ എ (ഡയറക്ടര്‍, സെഞ്ചൂറിയന്‍ ഫിന്‍ടെക്), ഹരികൃഷ്ണന്‍ പിള്ള, സതീഷ് പിള്ള (ദി കമ്പനി ഓഫ് ഫോര്‍ കോ-ഫൗണ്ടര്‍മാര്‍), എ. കെ. പ്രഭാകര്‍ (അഡ്ഫാക്ടേഴ്‌സ് പി.ആര്‍ സീനിയര്‍ ഗ്രൂപ്പ് ഹെഡ് & ഇന്‍വെസ്റ്റ്മെന്റ് സ്‌പെഷ്യലിസ്റ്റ്), വികാസ് അഗര്‍വാള്‍ (മിലാഗ്രോ ഇന്‍ഡസ്ട്രീസ് എല്‍.എല്‍.പി ഫൗണ്ടര്‍, ബി.എന്‍.ഐ തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), സുബിന്‍ കബീര്‍ ടി (പാര്‍ട്ണര്‍, ആര്‍ട്ട് ഓഫ് കണ്‍സള്‍ട്ടിംഗ്), അരുണ്‍ എസ്. ബാബു (ഡയറക്ടര്‍, ഹാബിറ്റ് തിയറി ന്യൂറോസൈക്കോളജി, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് ICE) തുടങ്ങി വ്യവസായ, ഫിന്‍ടെക്, കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്.
സംരംഭകര്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ക്ക് വിദഗ്ധര്‍ തത്സമയം പരിഹാരം നിര്‍ദേശിക്കുന്ന 'എം.എസ്.എം.ഇ പവര്‍ ക്ലിനിക്ക്' സമിറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറുകയാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും നിര്‍മ്മിത ബുദ്ധി (AI) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച പ്രത്യേക എ.ഐ മാസ്റ്റര്‍ ക്ലാസും, പ്രാദേശിക സംരംഭങ്ങള്‍ക്ക് പബ്ലിക് ലിസ്റ്റിംഗിലൂടെ (SME IPO) ഫണ്ട് സമാഹരിക്കാനുള്ള ബിസിനസ് തന്ത്രങ്ങളും പരിപാടിയില്‍ പങ്കുവെക്കുന്നുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 300-ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ നയരൂപകര്‍ത്താക്കളോടും ഉദ്യോഗസ്ഥരോടും നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine