തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 23ന് നടക്കുന്ന ധനം ഗ്രോത്ത് സമിറ്റ് കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുതിയ വിപണികളും സാങ്കേതികവിദ്യകളും പരിചയപ്പെടാന്‍ വേദിയൊരുക്കുന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകുന്ന സമിറ്റില്‍ 15ലേറെ പ്രമുഖരുടെ പ്രഭാഷണങ്ങളും എംഎസ്എംഇ പവര്‍ ക്ലിനിക്കും എഐ മാസ്റ്റര്‍ ക്ലാസും നെറ്റ്‌വര്‍ക്കിങ് അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
ബിസിനസ് സാഹചര്യങ്ങള്‍ മാറി. നിങ്ങളുടെ ബിസിനസ് അതിനനുസരിച്ച് മാറിയോ? പുതിയ വിപണികളിലേക്ക്, പുതിയ സാങ്കേതികവിദ്യകളിലേക്ക്, പുതിയ ബിസിനസ് ബന്ധങ്ങളിലേക്ക് വാതിലുകള്‍ തുറന്നാല്‍ മാത്രമെ വളര്‍ച്ചയും സാധ്യമാകൂ. അതിനായി ഒരുദിനം കേരളത്തിലെ സംരംഭകര്‍ക്ക് ലഭിക്കുകയാണ് ധനം ഗ്രോത്ത് സമിറ്റിലൂടെ. സംസ്ഥാന വ്യവസായ, ഐടി & എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് സമിറ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഡസ്ട്രീസ്) എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസും പ്രഭാഷകനായെത്തും.
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ വളര്‍ച്ച ലക്ഷ്യമിട്ട് ധനം ബിസിനസ് മീഡിയ നടത്തുന്ന സവിശേഷമായ സമിറ്റിന്റെ നാലാമത്തെ എഡിഷനാണ് സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 300ലേറെ പേര്‍ പ്രതിനിധികളായി സമിറ്റില്‍ സംബന്ധിക്കും. ഭരണകര്‍ത്താക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍, ബിസിനസ് സാരഥികള്‍ തുടങ്ങി 15ലേറെ പ്രമുഖര്‍ പ്രഭാഷകരായി വേദിയിലെത്തും.
ഉത്തരവാദിത്തപ്പെട്ട ഭരണകര്‍ത്താക്കളോടും ഉന്നത ഉദ്യോഗസ്ഥരോടും നേരിട്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും സംശയങ്ങള്‍ ചോദിക്കാനുമുള്ള വേദിയാണ് ഗ്രോത്ത് സമിറ്റിലൂടെ തുറന്നുകിട്ടുക.
എംഎസ്എംഇ പവര്‍ ക്ലിനിക്ക്: സംരംഭകര്‍ പ്രായോഗികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് വ്യത്യസ്ത രംഗങ്ങളിലെ വിദഗ്ധര്‍ വേദിയില്‍ തന്നെ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നു.
എഐയെ കുറിച്ചറിയാം, ബിസിനസില്‍ ഉപയോഗിക്കാം: സ്വന്തം ബിസിനസിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന എഐ ടൂളുകളെ കുറിച്ച് കൃത്യമായി മനസിലാക്കാന്‍ പറ്റുന്ന മാസ്റ്റര്‍ ക്ലാസാണ് സമിറ്റിന്റെ മറ്റൊരു ആകര്‍ഷണം.
സമിറ്റില്‍ സംബന്ധിക്കാന്‍ ഇപ്പോള്‍ തന്നെ ഡെലിഗേറ്റ് പാസ് സ്വന്തമാക്കാം. ഇതിലൂടെ സെപ്റ്റംബര്‍ 23ലെ സമിറ്റില്‍ നടക്കുന്ന എല്ലാ സെഷനിലേക്കും പ്രവേശനം ലഭിക്കും.
എംഎസ്എംഇ പവര്‍ ക്ലിനിക്കില്‍ പങ്കെടുക്കാം.
എഐ വര്‍ക്ക് ഷോപ്പിലൂടെ എഐയെ കുറിച്ചറിയാം.
എസ്എംഇ ഐപിഒ നടത്തുന്ന കാര്യങ്ങള്‍ അറിയാനുള്ള സെഷനില്‍ പങ്കെടുക്കാം.
ഭരണകര്‍ത്താക്കളും 300ലേറെ ബിസിനസ് ഉടമകളുമായി
നെറ്റ്‌വര്‍ക്കിങ് നടത്താം.
രജിസ്‌ട്രേഷന്‍ ഫീസ് 4,130 രൂപയാണ്. (ഡെലിഗേറ്റ് പാസ് നിരക്ക് 3,500 രൂപ+ 18% ജിഎസ്ടി). സമിറ്റിനോടനുബന്ധിച്ച് ഒ ബൈ താമരയില്‍ സജ്ജമാക്കിയ പ്രദര്‍ശന വേദിയില്‍ സ്റ്റാളുകള്‍ ഒരുക്കുന്നതിനും സംരംഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും അവസരമുണ്ട്.
ചെറുകിട, ഇടത്തരം വ്യവസായ അസോസിയേഷനുകള്‍, ബിഎന്‍ഐ തുടങ്ങിയ സംഘടനകള്‍ എന്നിവയിലെ അംഗങ്ങള്‍ക്ക് സമിറ്റ് രജിസ്‌ട്രേഷന് 1,000 രൂപ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും.
വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065, വെബ്‌സൈറ്റ്: www.dhanamgrowthsummit.com
Minister PK Kunhalikutty and APM Mohammed Hanish IAS to address the 4th Dhanam Growth Summit targeting MSME expansion and AI adoption.
Read DhanamOnline in English
Subscribe to Dhanam Magazine