Business Kerala

മെഡിക്കല്‍ ടൂറിസം: കേരളത്തിന് മുന്നിലുള്ള അവസരങ്ങള്‍ എന്തൊക്കെ? കേരളത്തിന്റെ ആരോഗ്യ അഭിലാഷങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എങ്ങനെ കരുത്തേകുന്നു?

വേറിട്ട ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ്, എക്‌സ്‌പോ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026

Dhanam News Desk

ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ (AHPI) ഡയറക്ടര്‍ ജനറലും NABH ബോര്‍ഡ് അംഗവുമായ ഡോ. ഗിരിധര്‍ ഗ്യാനി സംസാരിക്കുന്നു. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ്, എക്‌സ്‌പോ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026ലാണ് 'ഇന്ത്യയുടെ മെഡിക്കല്‍ & വെല്‍നസ് ടൂറിസം നേതൃത്വം: കേരളത്തിലെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷകനായി ഡോ.ഗിരിധര്‍ ഗ്യാനി എത്തുന്നത്. കൂടാതെ, കേരളത്തിന്റെ ആരോഗ്യ അഭിലാഷങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എങ്ങനെ കരുത്തേകുന്നു എന്നതിനെക്കുറിച്ച് CIAL എം.ഡി എസ്. സുഹാസ് ഐ.എ.എസ് സംസാരിക്കും.

ആരോഗ്യമേഖലയിലെ നൂതന പ്രവണതയായ 'ലോഞ്ചെവിറ്റി ആന്‍ഡ് ബയോഹാക്കിംഗ് - മികച്ച രീതിയില്‍ കൂടുതല്‍ കാലം ജീവിക്കാനുള്ള ശാസ്ത്രം' (Longevity & Biohacking - The Science of Living Better, Longer) എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ ലോഞ്ചെവിറ്റി ഗവേഷകനും സംരംഭകനുമായ ഡോ. സജീവ് നായര്‍ പ്രത്യേക പ്രഭാഷണം നടത്തും. ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയമായ ജീവിതക്രമങ്ങളും ഉപയോഗിച്ച് എങ്ങനെ വാര്‍ധക്യത്തെ പ്രതിരോധിക്കാമെന്നും ആരോഗ്യകരമായ ദീര്‍ഘായുസ് സ്വന്തമാക്കാമെന്നും അദ്ദേഹം വിശദീകരിക്കും.

മറ്റ് ശ്രദ്ധേയമായ വിഷയങ്ങള്‍

ആരോഗ്യരംഗത്തെ എ.ഐയുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും സ്വാധീനത്തെക്കുറിച്ച് ഡോ. അജിത് വേണുഗോപാലന്റെ (COO, കാരിത്താസ് ഹോസ്പിറ്റല്‍) നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.

ആശുപത്രികളുടെ നടത്തിപ്പ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് എനര്‍ജി സംവിധാനങ്ങളെക്കുറിച്ച് ഈലിസ്റ്റോ എനര്‍ജി എം.ഡി ഷഹദ് ബംഗ്ല സംസാരിക്കും.

പുരസ്‌കാര വിതരണവും എക്‌സ്‌പോയും

ജനുവരി 31-ന് വൈകുന്നേരം ആരോഗ്യമേഖലയിലെ മികവിനുള്ള 'എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍' പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന എക്‌സിബിഷനും സ്റ്റാര്‍ട്ടപ്പ് പിച്ചുകളും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും : അനൂപ് ഏബ്രഹാം: 90725 70065, https://dhanamhealthcaresummit.com/

Dhanam Healthcare Summit 2026 explores Kerala's medical tourism opportunities and emerging trends in healthcare innovation.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT