കേരളത്തിലെ നമ്പര്‍ വണ്‍ ബിസിനസ് മീഡിയയായ ധനത്തിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് ധനം എംഎസ്എംഇ സമ്മിറ്റ് ഇന്ന്തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍. രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന സമ്മിറ്റില്‍ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്തുന്നതിനുള്ള തന്ത്രങ്ങളാണ് ചര്‍ച്ച ചെയ്യുക. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന സമ്മിറ്റില്‍ 12ലേറെ പ്രമുഖ പ്രഭാഷകര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംരംഭകരോട് സംവദിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റ് ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായി അടുത്ത് ഇടപഴകാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും അനുയോജ്യമായ വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങി പുതിയ ടെക്‌നോളജികള്‍ ബിസിനസില്‍ ഉള്‍ക്കൊള്ളിച്ചാല്‍ മാത്രമേ ഇന്ന് ബിസിനസുകളെ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താന്‍ സാധിക്കൂ. അതുപോലെ തന്നെ ബിസിനസ് വളര്‍ത്തുന്നതിനും അതിരുകള്‍ കടന്ന് വ്യാപിപ്പിക്കുന്നതിനും പരമ്പരാഗത രീതികള്‍ പോര. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിദഗ്ധരാണ് സമ്മിറ്റില്‍ സംസാരിക്കുന്നത്. സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
എഐ ഉപയോഗിച്ച് ബിസിനസ് വളര്‍ത്താനുള്ള വഴികള്‍.
അതിരുകള്‍ കടന്ന് ബിസിനസ് വളര്‍ത്താനുള്ള തന്ത്രങ്ങള്‍.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ പ്രത്യേക സ്‌കീമുകള്‍.
എസ്എംഇ ലിസ്റ്റിംഗ്.
പുതിയ കാലഘട്ടത്തിന് അനുയോജ്യമായ മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് ടെക്‌നിക്കുകള്‍.
ഫ്രാഞ്ചൈസിംഗ് വഴി ബിസിനസ് വളര്‍ത്താനുള്ളവിദഗ്ധ മാര്‍ഗനിര്‍ദേശം.
എളിയ നിലയില്‍ നിന്ന് ബിസിനസുകളെ ദേശീയ, രാജ്യാന്തര തലത്തിലേക്ക് വളര്‍ത്തിയ അനുഭവസമ്പത്തുള്ള പ്രമുഖ ബിസിനസുകാര്‍,ബിസിനസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ലഘൂകരിക്കുന്ന എഐ ടൂളുകളെ കുറിച്ച് സംസാരിക്കാന്‍ ടെക്‌നോളജി വിദഗ്ധര്‍ തുടങ്ങിയവര്‍ സമ്മിറ്റില്‍ സംസാരിക്കും. കൂടാതെ ഫണ്ടിംഗ് രീതികളെ കുറിച്ച് വിശദമായി സംസാരിക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള വന്‍കിട ബ്രാന്‍ഡുകള്‍ക്കൊപ്പംചേര്‍ന്ന് പ്രവര്‍ത്തിച്ച്, അവയുടെ വളര്‍ച്ചാ ഘട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഫിനാന്‍സ് വിദഗ്ധര്‍, ഫ്രാഞ്ചൈസിംഗ് വഴി ബിസിനസ് വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കാന്‍ ഈ രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള ഫ്രാഞ്ചൈസിംഗ് വിദഗ്ധര്‍ എന്നിങ്ങനെ ഓരോ വിഷയത്തെ കുറിച്ചും സംസാരിക്കാന്‍ പ്രമുഖരെത്തും.
വിപുലമായ ഈ പ്രഭാഷക നിരതന്നെയാണ് ധനം എംഎസ്എംഇ സമ്മിറ്റ് 2025നെ വിഭിന്നമാക്കുന്നത്. ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ട സമ്പൂര്‍ണമായ കാര്യങ്ങള്‍ സംരംഭകര്‍ക്ക് പകര്‍ന്നേകാന്‍ പറ്റും വിധമാണ് സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മണപ്പുറം ഫിനാന്‍സ് എംഡി വി.പി നന്ദകുമാര്‍, ജ്യോതി ലാബ്‌സ്, സഹ്യാദ്രി ബയോലാബ് എന്നിവയുടെ സ്ഥാപകന്‍ എം.പി രാമചന്ദ്രന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. പോള്‍ തോമസ്, എ.വി.എ ഗ്രൂപ്പ് എം.ഡി എ.വി അനൂപ്, ടി.വി.സി ഫാക്ടറി എംഡിയും പരസ്യചിത്ര നിര്‍മാതാവും നടനുമായ സിജോയ് വര്‍ഗീസ്, വര്‍മ & വര്‍മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ആഷിക് അസോസിയേറ്റ്‌സ് സ്ഥാപകനും സിഇഒയുമായ സിഎസ് ആഷിക് എ.എം, ഫ്രാഞ്ചൈസിംഗ് വിദഗ്ധന്‍ ഡോ. ചാക്കോച്ചന്‍ മത്തായി, എ.ഐ വിദഗ്ധനും ഗ്രീന്‍ പെപ്പര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ കൃഷ്ണ കുമാര്‍, എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫസിലിറ്റേഷന്‍ ഓഫീസ് ജോയിന്റ് ഡയറക്റ്ററും മേധാവിയുമായ ജി.എസ് പ്രകാശ്, കാന്‍കെയര്‍ സീനിയര്‍ കെയര്‍ എം.ഡി ഡോ. ബോബി സാറ തോമസ്, ഇളവരശി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഇളവരശി ജയകാന്ത്, എലിസ്റ്റോ എനര്‍ജീസ് എം.ഡി ഷഹദ് ബംഗ്ല തുടങ്ങിയവരാണ് സമ്മിറ്റില്‍ പ്രഭാഷകരായെത്തുന്നത്.
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ കൂടി പങ്കാളിത്തത്തില്‍ നടക്കുന്ന സമ്മിറ്റ് ബിസിനസുകളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അതിനുള്ള സുവര്‍ണാവസരമാണ് ഒരുക്കുക.
300ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റ് എംഎസ്എംഇ രംഗത്തുള്ളവരുമായി അടുത്തിടപഴകാന്‍ അവസരം നല്‍കുന്നു.
12ലേറെ പ്രമുഖരായ പ്രഭാഷകര്‍.
വിവിധ വിഷയങ്ങള്‍ ആഴത്തിലറിയാന്‍ സഹായിക്കുന്ന പാനല്‍ ചര്‍ച്ചകള്‍.
പരമാവധി എല്ലാവരുമായി ബന്ധം സ്ഥാപിക്കാന്‍ സ്പീഡ് നെറ്റ്വര്‍ക്കിംഗ് സെഷന്‍.
ഓരോ മേഖലയിലും അനുഭവസമ്പത്തുള്ള വിദഗ്ധരില്‍ നിന്നും സംസ്ഥാനത്തെ അതിപ്രഗത്ഭരായ സംരംഭകരില്‍ നിന്നും വിദഗ്ധ മാര്‍ഗനിര്‍ദേശം നേരില്‍ ലഭിക്കാനുള്ള അവസരം.
ബിസിനസ് നടത്തിപ്പില്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താം.
എംഎസ്എംഇ രംഗത്തെ പ്രവണതകള്‍ അറിയാം, ഇതിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് തീരുമാനങ്ങളെടുത്ത് മുമ്പേ നടക്കാം.
സമ്മിറ്റിന് പിന്തുണയുമായി നിരവധി ബ്രാന്‍ഡുകളും അണിനിരക്കുന്നുണ്ട്. നിവേദ്യ ഫുഡ് പ്രോഡക്ട്‌സും സൗത്ത് ഇന്ത്യന്‍ ബാങ്കുമാണ് ഗോള്‍ഡ് പാര്‍ട്ണര്‍മാര്‍. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗ്രൂപ്പ് മീരാന്‍, കെ-ബിപ്, കിന്‍ഫ്ര, ടി ജേക്കബ് ആര്‍മറി എന്നിവര്‍ സില്‍വര്‍ പാര്‍ട്ണര്‍മാരാണ്.
എലിസ്‌റ്റോ എനര്‍ജീസ് എനര്‍ജി പാര്‍ട്ണറായും വൈറല്‍ മാഫിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായും ഗ്ലോബെക്സ് ഹബ് ഒ.ഒ.എച്ച് പാര്‍ട്ണറായും എത്തുന്നു. പ്രീമാജിക് ആണ് എ.ഐ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
Dhanam MSME Summit 2025 in Thrissur to explore AI, branding, and tech-driven strategies for MSME growth.
Read DhanamOnline in English
Subscribe to Dhanam Magazine