ഈസ്റ്റേൺ പുതിയ ലോഗോയും ഫ്ലേവേഴ്സ് ഓഫ് അറേബ്യ എന്ന ശ്രേണിയിലെ ഷവർമ മസാല, കബ്സ മസാല എന്നീ പുതിയ ഉൽപ്പന്നങ്ങളും ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ, സി.എം.ഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു. 
Business Kerala

ഈസ്റ്റേൺ ഇനി പുതിയ രൂപത്തില്‍, 'ഫ്ലേവേഴ്സ് ഓഫ് അറേബ്യ' ഉൽപ്പന്ന ശ്രേണി അവതരിപ്പിച്ചു

ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ പരിഗണിച്ച് സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റമെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ

Dhanam News Desk

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഈസ്റ്റേൺ പുതിയ രൂപത്തിലും രുചിയിലും വിപണിയിലേക്ക്. പുതിയ ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി എന്നിവയ്ക്ക് ഒപ്പം 'ഫ്ലേവേഴ്സ് ഓഫ് അറേബ്യ' എന്ന പുതിയ ഉൽപ്പന്ന ശ്രേണിയും അവതരിപ്പിച്ചു.

നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ കൂടി പരിഗണിച്ച് സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം.

അതേസമയം ഓർക്ക്‌ല എഎസ്എ യുടെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഐടിസി ലിമിറ്റഡ് പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഗിരീഷ് നായർ തയാറായില്ല. ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗിരീഷ് നായർ പറഞ്ഞു.

'ഫ്ലേവേഴ്സ് ഓഫ് അറേബ്യ' എന്ന പുതിയ ഭക്ഷണ ഉൽപ്പന്ന ശ്രേണിയും ഈസ്റ്റേൺ അവതരിപ്പിച്ചു. ഷവർമ മസാല, കബ്‌സ മസാല എന്നിവയാണ് പുറത്തിറക്കിയത്. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും.

റെസ്റ്റോറന്റ് ശൈലിയിലുള്ള അറേബ്യൻ രുചികൾ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള 'ഹബീബി, കം ഹോം' കാമ്പയിന്റെ ഭാഗമായാണ് ഉൽപ്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT