Business Kerala

എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കുമായി ഇസാഫ് ബാങ്ക്

5 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ

Dhanam News Desk

യുഎസ് ഡോളറിലുള്ള പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് ഏർപ്പെടുത്തി ഇസാഫ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രകാരം, 10 ലക്ഷം വരെയുള്ള യുഎസ് ഡോളർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനവും, 10 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനവും പലിശയാണ് പ്രഖ്യാപിച്ചത്. കോംപൗണ്ടിങ് രീതിയിലുള്ള കണക്കുകൾക്ക് ശേഷം പലിശ വരുമാനം യഥാക്രമം 9.06 ശതമാനം, 9.42 ശതമാനം എന്നിങ്ങനെയാകും. കുറഞ്ഞത് 5 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഈ പലിശ.

വിദേശ വിനിമയ നിരക്കുകളിൽ നിരന്തരമുള്ള മാറ്റങ്ങൾക്കിടയിലും ഇടപാടുകാർക്ക് ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയാണ് ഇസാഫിന്റേത്. പ്രവാസി ഇന്ത്യൻ സമൂഹത്തിന് മൂല്യവത്തായ ബാങ്കിങ് പരിഹാരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഉയർന്ന പലിശനിരക്ക് ഏർപ്പെടുത്തിയതെന്ന് ബാങ്ക് അറിയിച്ചു. ഇടപാടുകാർക്ക് ബാങ്കിന്റെ എൻആർഐ സേവന വിഭാഗം, ബ്രാഞ്ചുകൾ എന്നിവയിലൂടെ നിക്ഷേപ പദ്ധതി ആരംഭിക്കാം.

ESAF Small Finance Bank has hiked interest rates on US Dollar FCNR fixed deposits for a 5-year tenure.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT