കേരളത്തിലെ കുടുംബ ബിസിനസുകളെ പുതുതലമുറയിലേക്ക് വിജയകരമായി കൈമാറുന്നതിനും കാലാനുസൃതമായ മാറ്റങ്ങളിലൂടെ വളർച്ച നിലനിർത്തുന്നതിനും വഴികാട്ടിയാകാൻ 'ധനം ഫാമിലി ബിസിനസ് കോൺക്ലേവ്' എത്തുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൻ്റെ രണ്ടാം പതിപ്പ് മാർച്ച് 25-ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാണ് പരിപാടി.
കുടുംബ ബിസിനസുകൾ എങ്ങനെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയത്തിൽ പ്രമുഖ വ്യവസായ നേതാക്കൾ പങ്കെടുക്കുന്ന പാനൽ ചർച്ചയാണ് കോൺക്ലേവിൻ്റെ പ്രധാന ആകർഷണം. 'Building an Enduring Family Business: Experience Sharing by Industry Leaders' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡി അജു ജേക്കബ്, എവിഎ ഗ്രൂപ്പ് എംഡി എ.വി. അനൂപ് എന്നിവര്‍ പങ്കെടുക്കും. ഫാമിലി ബിസിനസ് അഡൈ്വസറും സിഇഒ കോച്ചുമായ എം.എസ്.എ. കുമാർ ചർച്ച നയിക്കും. തലമുറകൾ പിന്നിട്ടിട്ടും കേരളത്തിലെ മുൻനിര ബിസിനസ് ഗ്രൂപ്പുകൾ എങ്ങനെയാണ് തങ്ങളുടെ വളർച്ചാ പാത നിലനിർത്തുന്നത് എന്ന് ഇവർ നേരിട്ട് വിശദീകരിക്കും.
കല്യാൺ ജൂവല്ലേഴ്‌സ് എംഡി ടി.എസ്. കല്യാണരാമൻ, കുടുംബ ബിസിനസ് കൺസൾട്ടൻസി രംഗത്തെ വിദഗ്ധൻ പ്രൊഫ. കാവിൽ രാമചന്ദ്രൻ എന്നിവർ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ, ബിഎഎഫ് കൺസൾട്ടന്റ്‌സ് സ്ഥാപകനും വിദഗ്ധനുമായ അനിൽ സയ്‌നാനി സുസ്ഥിര വളർച്ചയെക്കുറിച്ച് സായാഹ്ന സെഷനിൽ സംസാരിക്കും.
കേരളത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറിലധികം ബിസിനസ് പ്രതിനിധികൾ ഈ സംഗമത്തിൽ പങ്കെടുക്കും. കുടുംബ ബിസിനസ് സാരഥികൾക്കൊപ്പം പുതുതലമുറയിലെ സംരംഭകർക്കും വിദഗ്ധർക്കും പരസ്പരം ആശയവിനിമയം നടത്താനുള്ള മികച്ച വേദിയായിരിക്കും ഇത്.
ജെഎംജെ ഫിൻടെക് (JMJ Fintech) ആണ് കോൺക്ലേവ് സ്പോൺസർ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.familybusinessconclave.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065, ഇ-മെയില്‍: anoop@dhanam.in.
Read DhanamOnline in English
Subscribe to Dhanam Magazine