image: @federalbank/website 
Business Kerala

ബാങ്കിംഗ് രംഗത്ത് തൊഴില്‍ പരിചയമുള്ളവരെ ഫെഡറല്‍ ബാങ്ക് വിളിക്കുന്നു

ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്‌കെയില്‍ II തസ്തികകളിലേക്ക് 21 വരെ അപേക്ഷിക്കാം

Dhanam News Desk

 ബാങ്കിംഗ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്‌കെയില്‍ II തസ്തികകളിലേക്ക് ഈമാസം 21 വരെ അപേക്ഷിക്കാം. നേരത്തെ 19 വരെയായിരുന്നു അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്.

അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 33 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വയസിളവ് ലഭിക്കും. ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കില്‍ ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷമെങ്കിലും ബ്രാഞ്ച് ഹെഡ് തസ്തികയില്‍ ജോലി ചെയ്തവരുമായിരിക്കണം. ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.federalbank.co.in) 'കരിയര്‍' പേജ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT