കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയുടെ ഫിൻടെക് മേഖല ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പരിവർത്തനങ്ങളിലൊന്നായി വളർന്നിരിക്കുകയാണെന്ന് പ്രമുഖ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനിയായ ബില്‍ ഡസ്കിന്റെ (BillDesk) സഹ സ്ഥാപകന്‍ എം.എൻ ശ്രീനിവാസു പറഞ്ഞു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോർ ബാങ്കിംഗ്, എടിഎം പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിച്ചതിന് ശേഷം ആധാർ, ജൻ ധൻ യോജന, മൊബൈൽ കണക്റ്റിവിറ്റി എന്നിവ ചേർന്നത് ഫിന്‍ടക് മേഖലയില്‍ വലിയ വളര്‍ച്ചക്ക് കാരണമായി.
യുപിഐ (UPI) ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെന്റ് സംവിധാനമായി മാറി. ലോകത്തെ മൊത്തം റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ 60 ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്. സാമ്പത്തിക സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും പൗരന്മാരെ ശാക്തീകരിക്കുന്നതിനും സാങ്കേതികവിദ്യ ഒരു ഉപാധിയായി മാറി.
ഭാവിയിലെ ഫിൻടെക് സുസ്ഥിരമാവണമെങ്കിൽ, മൂന്ന് പ്രധാന തൂണുകളെ ആശ്രയിക്കണം: നവീനത (Innovation), ഉൾചേർക്കൽ (Inclusion), വിശ്വാസ്യത (Trust).
യഥാർഥമായ ഉൾചേർക്കൽ (True Inclusion) എന്നാൽ എല്ലാവർക്കും സാമ്പത്തിക സേവനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്.
പണം ലാഭിക്കാനും, കടമെടുക്കാനും, നിക്ഷേപിക്കാനും, ഇൻഷുർ ചെയ്യാനും എല്ലാ ഇന്ത്യക്കാർക്കും ആത്മവിശ്വാസം നൽകണം.
ഇന്നൊവേഷൻ മാത്രം മതിയാകില്ല, അത് വിശ്വാസ്യതയിൽ അധിഷ്ഠിതമായിരിക്കണം. ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കുന്നതിലൂടെയാണ് ഈ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടത്.
വരും നാളുകളിൽ ഫിൻടെക് മേഖലയുടെ വിജയം, ഈ മൂന്ന് തൂണുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള സുസ്ഥിരമായ വളർച്ചയിൽ അധിഷ്ഠിതമായിരിക്കുമെന്നും എം.എൻ ശ്രീനിവാസു പറഞ്ഞു.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റ് ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ദേശീയ, രാജ്യാന്തരതലത്തിലെ ഇരുപതിലേറെ പ്രമുഖര്‍ സമ്മിറ്റില്‍ പ്രഭാഷകരായി എത്തുന്നു. രാജ്യത്തെമ്പാടും നിന്നായി 500 ഓളം പേര്‍ പ്രതിനിധികളായി സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.
Fintech is essential for India's economic transformation and sustainable future.
Read DhanamOnline in English
Subscribe to Dhanam Magazine