പ്രണവ് പ്രദീപ് കുമാര്‍  
Business Kerala

ഖനികളില്‍ നിന്ന് നേരിട്ട് വിപണിയിലേക്ക്; ആസ്ട്രോ-ജെമ്മോളജിയില്‍ ശ്രദ്ധേയമായി മലയാളി ബ്രാന്‍ഡ് 'ജെംറ്റോറ'

ശാസ്ത്രീയതയും സുതാര്യതയും മുന്‍നിര്‍ത്തി വിപണിയില്‍ ശ്രദ്ധ നേടുകയാണ് ഈ സംരംഭം

Dhanam News Desk

ഗുണനിലവാരമില്ലാത്തതും വ്യാജവുമായ രത്നങ്ങള്‍ വിപണിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാലത്ത്, വിശ്വസ്തതയും ശാസ്ത്രീയതയും മുന്‍നിര്‍ത്തി ആഗോള രത്ന വിപണിയില്‍ ശ്രദ്ധേയമാകുകയാണ് മലയാളി സംരംഭമായ 'ജെംറ്റോറ' (Gemttorae). ഖനികളില്‍ നിന്ന് നേരിട്ട് സോഴ്സ് ചെയ്യുന്ന ശുദ്ധമായ രത്നങ്ങളും (Natural Gemstones) കൃത്യമായ ആസ്ട്രോ-ന്യൂമറോളജി നിര്‍ദ്ദേശങ്ങളും നല്‍കിയാണ് ഈ സംരംഭം ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്.

രത്നങ്ങള്‍ ധരിച്ചാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല എന്ന പരാതി പലരില്‍ നിന്നും എപ്പോഴും കേള്‍ക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം വിപണിയില്‍ ലഭ്യമാകുന്ന രത്നങ്ങളില്‍ 90 ശതമാനവും സിന്തറ്റിക്കോ, ഗ്ലാസ് ഫില്‍ഡോ (Glass-filled), അല്ലെങ്കില്‍ കുറഞ്ഞ ഗുണനിലവാരമുള്ള വ്യാജക്കല്ലുകളോ ആണ് എന്നതാണെന്ന് ജെംറ്റോറ ചെയര്‍മാന്‍ ഡോ. പ്രദീപ് കുമാര്‍ വ്യക്തമാക്കുന്നു. വ്യക്തമായ ശാസ്ത്രീയ പശ്ചാത്തലമില്ലാതെ കച്ചവടം മാത്രം ലക്ഷ്യമിട്ട് വില്‍ക്കപ്പെടുന്ന ഇത്തരം രത്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും മാത്രമാണ് സമ്മാനിക്കുന്നത്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ജെം ടു ഓറ' (Gem to Aura) എന്ന ആശയത്തില്‍ നിന്ന് 'ജെംറ്റോറ' എന്ന ബ്രാന്‍ഡ് പിറവിയെടുക്കുന്നത്. ജ്യോതിഷ രംഗത്ത് നീണ്ടകാലത്തെ പരിചയമുള്ള വ്യക്തിയാണ് പാലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍.

ഖനികളില്‍ നിന്ന് നേരിട്ട് ജയ്പൂരിലേക്ക്

മറ്റ് രത്നവ്യാപാരികളില്‍ നിന്നും ജെംറ്റോറയെ വ്യത്യസ്തമാക്കുന്നത് അവരുടെ സോഴ്സിംഗ് രീതിയാണ്. ഇടനിലക്കാരില്ലാതെ ലോകത്തിലെ പ്രമുഖ ഖനികളില്‍ നിന്ന് നേരിട്ടാണ് ഇവര്‍ അസംസ്‌കൃത രത്നങ്ങള്‍ (Rough Stones) വാങ്ങുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രകൃതിദത്ത ഖനികളില്‍ നിന്നുള്ള ഉന്നതനിലവാരമുള്ള കല്ലുകള്‍, ശ്രീലങ്കയില്‍ നിന്നുള്ള ലോകോത്തര ക്വാളിറ്റിയുള്ള സിലോണ്‍ സഫയറുകള്‍ (Ceylon Sapphires), മ്യാന്‍മര്‍, റഷ്യ, കൊളംബിയ, സാംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള എമറാള്‍ഡുകളും (മരതകം) റൂബികളും ഇവര്‍ നേരിട്ട് സോഴ്സ് ചെയ്യുന്നു. ഖനികളില്‍ നിന്ന് ലേലം വഴി (Auction) വാങ്ങുന്ന റോ സ്റ്റോണുകള്‍, രാജസ്ഥാനിലെ ജയ്പൂരിലുള്ള ജെംറ്റോറയുടെ സ്വന്തം കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് സെന്ററിലെത്തിച്ചാണ് വിപണിയ്ക്ക് അനുയോജ്യമായ വിധത്തില്‍ മാറ്റിയെടുക്കുന്നത്. ജെമ്മോളജി മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച മകന്‍ പ്രണവ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ പ്രോസസിംഗ് മുഴുവന്‍ നടക്കുന്നത്.

എന്തുകൊണ്ട് ബര്‍ത്ത് സ്റ്റോണുകള്‍ മാത്രം പോരാ?

പരമ്പരാഗതമായി ജന്മദിനമോ ജനനമാസമോ മാത്രം നോക്കി 'ബര്‍ത്ത് സ്റ്റോണ്‍' (Birthstone) ധരിക്കുന്ന രീതി ശാസ്ത്രീയമല്ലെന്ന് ഡോ. പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. ''നാല് വീലുകളുള്ള ഒരു കാറില്‍ ഒരു ടയറില്‍ മാത്രം അമിതമായി കാറ്റ് നിറച്ചാല്‍ വാഹനം അണ്‍ബാലന്‍സ്ഡ് ആകുന്നത് പോലെയാണ്, ജനനതീയതി മാത്രം നോക്കി ആ ഗ്രഹത്തിന്റെ രത്നം വീണ്ടും ധരിക്കുന്നത്. ഇത് ഗ്രഹങ്ങളുടെ ഊര്‍ജ്ജസമതുലിതാവസ്ഥയെ തെറ്റിക്കും. ജെംറ്റോറയില്‍ ഒരു വ്യക്തിക്ക് രത്നം നിര്‍ദ്ദേശിക്കുന്നത് ശാസ്ത്രീയമായ ഘട്ടങ്ങളിലൂടെയാണ്. ആദ്യമായി വ്യക്തിയുടെ ജന്മചാര്‍ട്ടിലെ ബലഹീനമായ (Weak) ഗ്രഹങ്ങളെ ആസ്ട്രോളജിക്കലായും ന്യൂമറോളജിക്കലായും കണ്ടെത്തി അനലൈസ് ചെയ്യുന്നു. തുടര്‍ന്ന് ജീവിതത്തില്‍ അഭിവൃദ്ധിയും സാമ്പത്തിക ഭദ്രതയും കൈവരിക്കാന്‍ തടസമായി നില്‍ക്കുന്ന 'മിസ്സിംഗ് എനര്‍ജി' ഏതാണെന്ന് കണ്ടെത്തി, അത് പരിഹരിക്കാനുള്ള രത്നങ്ങളാണ് സജസ്റ്റ് ചെയ്യുന്നത്. ഉദാഹരണത്തിന്, ബിസിനസിലും പണമിടപാടുകളിലും ബുധന്റെ പ്രസന്‍സ് വളരെ പ്രധാനമാണ്. ഇത്തരത്തില്‍ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ നല്‍കുന്ന രത്നങ്ങള്‍ 1-2 വര്‍ഷത്തേക്ക് മാത്രമല്ല, ആയുഷ്‌കാലം മുഴുവന്‍ ഫലം നല്‍കുന്ന മികച്ചൊരു അസറ്റ് (Asset) ആയി മാറും''. പ്രദീപ് കുമാര്‍ പറയുന്നു.

അന്താരാഷ്ട്ര ലാബ് സര്‍ട്ടിഫിക്കേഷനുകള്‍ ഉറപ്പുനല്‍കുന്ന വിശ്വാസ്യത

വിശ്വസ്തതയും പൂര്‍ണ സുതാര്യതയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഗവണ്‍മെന്റ് അംഗീകൃത ലാബ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ജെംറ്റോറ നല്‍കുന്നത്. GIA (Gemological Institute of America), AIG (Authentic International Gemological Certificates) തുടങ്ങിയ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടൊപ്പം ലഭ്യമാക്കുന്നു. കല്ലുകളുടെ ഇന്‍ക്ലൂഷന്‍സ് (Inclusions), ക്ലാരിറ്റി (Clarity), കട്ടുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപഭോക്താവിന് 100% സുതാര്യതയും ഉറപ്പും നല്‍കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

ആയിരത്തിലധികം സ്റ്റോണുകളും കസ്റ്റമൈസ്ഡ് ഡിസൈനിംഗും

പ്രെഷ്യസ്, സെമി-പ്രെഷ്യസ് വിഭാഗങ്ങളിലായി ആയിരത്തിലധികം വെറൈറ്റി സ്റ്റോണുകള്‍ ജെംറ്റോറയില്‍ ലഭ്യമാണ്. ഇതിനുപുറമേ നാച്ചുറല്‍ ഡയമണ്ടുകളും ലാബ് ഗ്രോണ്‍ ഡയമണ്ടുകളും ഇവിടെയുണ്ട്. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബഡ്ജറ്റിന് അനുയോജ്യമായ നാച്ചുറല്‍ സ്റ്റോണുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ആവശ്യക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനില്‍ യൂണീക് ആയിട്ടുള്ള മോതിരങ്ങള്‍ (Rings), പെന്‍ഡന്റുകള്‍, ബ്രേസ്ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന കസ്റ്റമൈസ്ഡ് സേവനവും ലഭ്യമാണ്.

ദുബൈയിലും ഇന്ത്യയിലും ഇ-കോമേഴ്‌സ് സാന്നിധ്യം

ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇന്ത്യയിലും ദുബൈയിലും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ജെംറ്റോറ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. വിദൂര സ്ഥലങ്ങളിലിരുന്നും വിദഗ്ദ്ധരുമായി നേരിട്ട് സംസാരിച്ച് അനുയോജ്യമായ രത്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഇവര്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ബഡ്ജറ്റില്‍ ഉള്ളവര്‍ക്കും ഉയര്‍ന്ന ബഡ്ജറ്റില്‍ ഉള്ളവര്‍ക്കും ഒരുപോലെ ഒറിജിനല്‍ സ്റ്റോണുകള്‍ ലഭ്യമാക്കുന്നു എന്നതാണ് ജെംറ്റോറയുടെ ഏറ്റവും വലിയ സവിശേഷത. സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ കസ്റ്റമൈസ്ഡ് മോതിരങ്ങള്‍ ജെറ്റോറ ചെയ്ത് നല്‍കുന്നുണ്ട്. കേവലം ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ ഉപരി, ആളുകള്‍ക്ക് നൂറ് ശതമാനം ഒറിജിനല്‍ രത്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിനും സന്ദര്‍ശിക്കുക: Website: www.gemttorae.in.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT