ആഗോള തലത്തില്‍ കേരളത്തിന്റെ ഫര്‍ണിച്ചറുകള്‍ക്ക് വിപണി കണ്ടെത്തുകയെന്ന ആത്യന്തിക ലക്ഷ്യവുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ഫര്‍ണിച്ചര്‍ പ്രദര്‍ശനം ഒരുക്കുന്നു. ഏപ്രില്‍ 26, 27, 28 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ സെന്ററിലാണ് ഫിഫെക്‌സ് 2025 എന്ന് ചുരുക്കിവിളിക്കുന്ന ഫുമ്മ ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ എക്‌സ്‌പോ നടക്കുക.
വിദേശ വിപണിക്കൊപ്പം ആഭ്യന്തര തലത്തില്‍ ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും തിരഞ്ഞെടുക്കാനുമുള്ള അവസരവും പ്രദര്‍ശനം ഒരുക്കുന്നു. കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെയും വ്യാപാരികളുടെയും കൂട്ടായ്മ എന്ന നിലയില്‍ 2012ല്‍ നിലവില്‍ വന്ന സംഘടനയാണ് ഫുമ്മ. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമവും കച്ചവട താല്‍പ്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ രൂപീകരണ ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേ വേദിയില്‍ ഫര്‍ണിച്ചര്‍ എക്‌സ്‌പോ നടത്തിവരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും വിദേശ വിപണിയിലും സാന്നിധ്യമറിയിക്കാന്‍ ഇതിലൂടെ കേരള ബ്രാന്‍ഡുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.
ശിഥിലമായ ഫര്‍ണിച്ചര്‍ വ്യാപാരി വ്യവസായിസമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചു എന്നതാണ് ഫുമ്മയുടെ ഏറ്റവും വലിയ നേട്ടം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഫുമ്മ ചെയ്തുവരുന്നുണ്ട്. കൂടാതെ പൊതുസമൂഹത്തിന് ഗുണകരമായ ഒട്ടേറെ കാര്യങ്ങളും ഈ കൂട്ടായ്മ ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
കേരളത്തിന്റെ ഫര്‍ണിച്ചര്‍ വിപണിയെയും ഉല്‍പ്പന്നങ്ങളെയും കുറിച്ച് സമഗ്രമായ ധാരണ ലഭിക്കാന്‍ ഉതകുന്നതാകും ഈ പ്രദര്‍ശനം. മറ്റു സംസ്ഥാനങ്ങളിലുള്ള വര്‍ക്കുള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ നിര്‍മാതാക്കള്‍ക്ക് അവസരമൊരുങ്ങുന്നുണ്ട്. ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്കാവട്ടെ ഏറ്റവും പുതിയ ഡിസൈനുകളെ കുറിച്ചും ഫര്‍ണിച്ചര്‍ മേഖലയിലെ പുതിയ ട്രെന്‍ഡിനെ കുറിച്ചും മനസിലാക്കാന്‍ പ്രദര്‍ശനം ഉപകരിക്കും. വിദേശ വിപണിയിലേക്ക് കയറ്റുമതി തുടങ്ങിയ കേരള ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകള്‍ക്ക് അത് വന്‍തോതില്‍ നടത്താനുള്ള വഴി തുറക്കുന്നതു കൂടിയാകും പ്രദര്‍ശനം.
(Originally published in Dhanam Magazine 30 april 2025 issue.)
FUMMA International Furniture Expo 2025 to be held in Kochi from April 26 to promote Kerala furniture globally.
Read DhanamOnline in English
Subscribe to Dhanam Magazine