Business Kerala

ഔട്ട്‌ഡോർ പരസ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച് G9 Aimads; കരുത്ത് 25 വർഷത്തെ അനുഭവസമ്പത്ത്

രാജ്യത്തിന്റെ ഏത് ഭാഗത്തും സേവനം ലഭ്യമാക്കുന്നു

Dhanam News Desk

ഔട്ട്‌ഡോര്‍ പരസ്യരംഗത്ത് അനുഭവസമ്പത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും കരുത്തില്‍ ബ്രാന്‍ഡുകളുടെ ഇഷ്ട സ്ഥാപനമായി മാറിയിരിക്കുകയാണ് G9 Aimads (ജി നയന്‍ എയിംആഡ്സ്). കാല്‍ നൂറ്റാണ്ടിലേറെ നീളുന്ന അനുഭവസമ്പത്താണ് ഈ സ്ഥാപനത്തിനുള്ളത്. അതേസമയം ലോകത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ട്രെന്‍ഡും അവതരിപ്പിക്കുന്നതില്‍ മുന്നിലുമാണ് G9 Aimads.

ഈ രംഗത്ത് നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അലക്സ് മൈക്കിള്‍ എന്ന സംരംഭകനാണ് ഈ സ്ഥാപനത്തിന് സാരഥ്യം വഹിക്കുന്നത്.

ഡിജിറ്റല്‍ സൈനേജ്, ഡിജിറ്റല്‍ ഹോര്‍ഡിങ്, എല്‍എക്സ് ഓഥറൈസ്ഡ്കണ്‍വേര്‍ട്ടര്‍ സൈനേജ്, ഔട്ട്‌ഡോര്‍ അഡ്വര്‍ട്ടൈസിങ് എന്നിവയില്‍ സമഗ്രമായ സേവനം ഈ സ്ഥാപനം നല്‍കുന്നുണ്ട്. എല്‍ഇഡി ബോര്‍ഡ്, ഫ്ളക്സ്, വിനൈല്‍ പ്രിന്റിങ്, ഡിജിറ്റല്‍ എല്‍ഇഡി വാള്‍, ഡിഒഒഎച്ച് (DOOH Digital Out-of-Home) സൊല്യൂഷന്‍സ് തുടങ്ങിയ സേവനങ്ങളും സ്ഥാപനം നല്‍കിവരുന്നു. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മികച്ച ഇടങ്ങളില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കമ്പനികള്‍ക്ക് G9 Aimads ഒരുക്കുന്നത്.

സേവനം എവിടെയും

സ്ഥാപനത്തിന് ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യമുണ്ട്. ബംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം. കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഓഫീസുകളും വിദഗ്ധ തൊഴിലാളികളുമുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ ഏത് ഭാഗത്തും സേവനം എത്തിക്കാനും സ്ഥാപനം തയാറാവുന്നു.

രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഏ9 അശാമറെന്റെ ക്ലയ്ന്റ് ലിസ്റ്റിലുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റുകളും സ്ഥാപനത്തിനുണ്ട്.

വിവരങ്ങള്‍ക്ക് ഫോണ്‍: +91 94003 34811. വെബ്സൈറ്റ്: www.g9aimads.com.

G9 Aimads leverages experience and advanced technology to deliver innovative outdoor advertising solutions across South India.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT