Business Kerala

വികസിത കേരളത്തിനായി കേന്ദ്രത്തിനും കേരളത്തിനും കൈകോർക്കാമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ഇൻവെസ്റ്റ് കേരള ഉച്ചകോടി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോർജ് കുര്യൻ

Dhanam News Desk

കേന്ദ്രവും സംസ്ഥാനവും സഹകരാണാത്മക ഫെഡറലിസത്തിന്റെ വഴിയിൽ വികസനത്തിനായി സഹകരിച്ചു നീങ്ങുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

രാഷ്രീയ നിലപാടുകൾ വികസനത്തിന് തടസമാ

വുന്നില്ല. വിഴിഞ്ഞം തുറമുഖ നിർമാണവും റോഡു വികസനവും അടക്കം നിരവധി പദ്ധതികൾ ഈ നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു.

2047 ൽ ഇന്ത്യയെ വികസിതമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ ലക്ഷ്യത്തിന്റെ ചുവടു പിടിച്ച് വികസിത കേരളത്തിനായി തുടർന്നും കൈകോർക്കാമെന്നും ജോർജ് കുര്യൻ പറഞ്ഞു.

കിൻഫ്ര രൂപവൽക്കരണം കേരളത്തിന്റെ വ്യവസായ വികസനത്തിൽ നാഴികക്കല്ലായതായി ചടങ്ങില്‍ പങ്കെടുത്ത മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നു വരവ് കേരളത്തിന്റെ വ്യവസായ വികസനത്തിൽ വലിയ പങ്ക് വഹിക്കും.

കേരളത്തിന്റെ വളർച്ചക്ക് പ്രതിപക്ഷം യോജിച്ചു നിന്ന് പ്രവർത്തിക്കും. തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കും. പക്ഷേ കേരളത്തിന്റെ പുരോഗതിക്ക് ഒന്നായി നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ്, ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായി ജോയ് ആലുക്കാസ്, മറ്റു വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

രണ്ട് ദിവസം നീണ്ടു നിന്ന ഇൻവെസ്റ്റ് കേരള

ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് നടന്നത്. 3000 പ്രതിനിധികള്‍ പങ്കെടുത്ത നിക്ഷേപക സംഗമത്തില്‍ 28 സെഷനുകളിലായി വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്ധരുമടക്കം 200 പ്രഭാഷകര്‍ സംസാരിച്ചു.

കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT