Business Kerala

സ്മാര്‍ട്ട് സെക്യൂരിറ്റി ശൃംഖല അവതരിപ്പിച്ച് ഗോദ്‌റേജ്, ലക്ഷ്യം 80% വിപണി വിഹിതം, ഓണക്കാലത്തേക്കായി പ്രത്യേക ഓഫറുകളും

വാണിജ്യ, ഗാര്‍ഹിക വിപണികള്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശ്രേണി

Dhanam News Desk

ജൂവലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ച് ഗോദ്‌റെജ്. ഹോം ലോക്കര്‍ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും സ്ഥാപന വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതവും നേടുക എന്നതാണ് ഈ ഉല്‍സവ വേളയിലെ ലക്ഷ്യമെന്ന് ഗോദ്‌റെജ് എന്‍ര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു.

വാണിജ്യ, ഗാര്‍ഹിക വിപണികള്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശ്രേണി. ജൂവലറികള്‍ക്കായുള്ള ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫുകള്‍ അത്യാധുനിക സംരക്ഷണവും ഉയര്‍ന്ന ശേഷിയുള്ള സ്റ്റോറേജ് സൗകര്യവും നല്‍കും. വീടുകള്‍ക്കായുള്ള എന്‍എക്‌സ് പ്രോ സ്ലൈഡ്, എന്‍എക്‌സ് പ്രോ ലക്‌സ്, റിനോ റീഗല്‍, എന്‍എക്‌സ് സീല്‍ എന്നിവ ബയോമെട്രികും ഡിജിറ്റല്‍ അക്‌സസും സംയോജിപ്പിക്കുന്നവയാണ്.

വീടുകളുടെ ലോക്കറുകളുടെ കാര്യത്തില്‍ 80 ശതമാനത്തിനടുത്തും സ്ഥാപന വിഭാഗത്തില്‍ 60 ശതമാനവും വിപണി വിഹിതമുള്ള ഗോദ്‌റെജ് സെക്യൂരിറ്റി ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ജൂവലറി വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്.

ഓണ ഓഫറുകളും

ഓണത്തോടനുബന്ധിച്ച് കേരള വിപണിയില്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫ് വാങ്ങുന്ന ജൂവല്ലറി ഉടമള്‍ക്ക് 19,000 രൂപ വില വരുന്ന കൗണ്ട്മാറ്റിക് നോട്ട് എണ്ണല്‍ മെഷീന്‍ സൗജന്യമായി ലഭിക്കും. അക്യു ഗോള്‍ഡ് ഐഇഡിഎക്‌സ് ഗോള്‍ഡ് ടെസ്റ്റിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ക്രൂസേഡര്‍ നോട്ട് എണ്ണല്‍ മെഷീനും ലഭിക്കും. വീടുകള്‍ക്കായി 100 എക്‌സ് സേഫുകളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്നവര്‍ക്ക് മിസ്റ്റ് സ്‌മോള്‍ ബുക്ക് സേഫ് സൗജന്യമായി ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT