gold merchants Image courtesy : AdobeStocks
Business Kerala

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല; വെള്ളി നിരക്കുകളും അതേപടി തുടരുന്നു

ഒരു ​ഗ്രാമിന് 13,835 രൂപയും ഒരു പവന് 1,10,680 രൂപയുമാണ് ഇന്നത്തെ വില.

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (2026 ഏപ്രിൽ 4) വ്യത്യാസമൊന്നും രേഖപ്പെടുത്തിയില്ല. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 13,835 രൂപയും ഇതിന്റെ ഒരു പവന് 1,10,680 രൂപയുമാണ് ശനിയാഴ്ചയിലേക്ക് നിശ്ചയിച്ചിട്ടുള്ള വിപണി വില.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 11,370 രൂപയും 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 8,855 രൂപയും 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5,710 രൂപയും വീതമാണ് ഇന്നത്തെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഒരു ​ഗ്രാം വെള്ളിയുടെ വില 250 രൂപ നിലവാരത്തിലും മാറ്റമില്ലാതെ തുടരുന്നു.

കഴിഞ്ഞ ദിവസവും ഇതേ നിലവാരത്തിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണം, വെള്ളി നിരക്കുകൾ കുറിച്ചിരുന്നത്. ദുഃഖവെള്ളിയും പിന്നാലെ പതിവ് വാരാന്ത്യ അവധികളും കൂടി കടന്നുവന്നതിനാൽ രാജ്യാന്തര കമ്മോഡിറ്റി വിപണിയിലും വ്യാപാരമില്ല. അതിന്റെ ചുവടുപിടിച്ചാണ് ഇന്ന് ആഭ്യന്തര വിപണിയിലും സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്താതെയിരുന്നത്. അതേസമയം സർവകാല റെക്കോ‍ഡിൽ (1,31,160 രൂപ) നിന്നും ഒരു പവന്റെ വില ഇപ്പോഴും 20,480 രൂപ താഴെയാണുള്ളത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

ശനിയാഴ്ച സ്വർണ നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്താത്തതിനാൽ, നിലവിലെ വിപണി വിലയ്ക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,14,054 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT