കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ കത്തിക്കയറി സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയായി. പവന് 10,200 രൂപ ഉയര്‍ന്ന് 1,23,120 രൂപയുമായി.
പുതുക്കിയ കസ്റ്റംസ് വിജ്ഞാപന പ്രകാരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയര്‍ത്തിയത്. 2026 മെയ് 13 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വിജ്ഞാപന (നമ്പര്‍ 16/2026കസ്റ്റംസ്, 17/2026കസ്റ്റംസ്) പ്രകാരം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും ഇനി മുതല്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും.
അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്ക് പുറമെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC) കൂടി ചേരുന്നതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൊത്തം നികുതി ഭാരം 15 ശതമാനമായി ഉയരും.
അടിസ്ഥാന കസ്റ്റംസ് തീരുവ (BCD) 10 ശതമാനവും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് 5 ശതമാനവുമാണ്. നേരത്തെ മൊത്തം നികുതി ഭാരം ആകെ 6 ശതമാനമായിരുന്നു (5% അടിസ്ഥാന തീരുവയും 1% സെസും).
നികുതി ഘടനയില്‍ ഉണ്ടായ ഈ മാറ്റം ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വന്‍ തോതില്‍ഉയരാന്‍ കാരണമാകും. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറക്കുമതി ചുങ്കം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ 9 ശതമാനത്തോളമാണ് സ്വര്‍ണ വ്യാപാര സംഘടനകള്‍ ഇന്ന് വില വര്‍ധിപ്പിച്ചത്.
18 കാരറ്റിന് ഗ്രാമിന് 1,040 രൂപ ഉയര്‍ന്ന് 12,640 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,845 രൂപയാണ് വില. ഒമ്പത് കാരറ്റിന് 6,345 രൂപയുമായി.
വെള്ളി വിലയും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,200 രൂപയായി.
സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത് വില വര്‍ധനയ്‌ക്കൊപ്പം കള്ളക്കടത്തിനും അവസരമൊരുക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
The Indian government has significantly increased the effective import levy on gold and silver from 6% to 15%, triggering an immediate and sharp spike in precious metal prices across the country.
Read DhanamOnline in English
Subscribe to Dhanam Magazine