Gold  Canva
Business Kerala

ആശ്വാസം! സ്വർണം, വെള്ളി നിരക്കുകളിൽ ഇന്ന് മാറ്റമില്ല

ഒരു ​ഗ്രാം സ്വർണത്തിന് 14,475 രൂപയും ഒരു പവന് 1,15,800 രൂപയും വീതമാണ് ഇന്നത്തേക്കുള്ള വിപണി വിലയായി നിശ്ചയിച്ചിരിക്കുന്നത്.

Dhanam News Desk

സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് (2026 ഫെബ്രുവരി 10) സ്വർണ നിരക്കുകളിൽ മാറ്റമില്ല. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 14,475 രൂപയും ഇതിന്റെ ഒരു പവന് 1,15,800 രൂപ നിലവാരത്തിലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 11,895 രൂപയും ഒരു പവന് 95,160 രൂപയും വീതമാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 9,260 രൂപയും ഇതിന്റെ ഒരു പവന് 74,080 രൂപയും വീതമാകുന്നു. അതുപോലെ 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5,97 രൂപയും ഇതിന്റെ ഒരു പവന് 47,760 രൂപയും വീതമാണ് ഇന്നത്തെ വിപണി വിലയായി നിശ്ചയിച്ചിരിക്കുന്നത്.

വെള്ളി നിരക്ക്

സംസ്ഥാനത്തെ ആഭരണ വിപണിയിൽ വെള്ളിയുടെ നിരക്കിലും ഇന്ന് മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില. ഇതിന്റെ 10 ​ഗ്രാമിന് 2,900 രൂപയും 100 ​ഗ്രാമിന് 29,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,90,000 രൂപയും വീതമാണ് ചൊവ്വാഴ്ച രാവിലെ വിപണി വിലയായി രേഖപ്പെടുത്തുന്നത്.

ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് എത്രയാകും?

സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്ടിയും ഒക്കെ ചേര്‍ത്ത് 1,31,486 രൂപയെങ്കിലും ചെലവാക്കിയാലാണ് ചൊവ്വാഴ്ച രാവിലെ ഒരു പവന്‍ സ്വർണാഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT