Business Kerala

ഇടത്തോട്ടോ വലത്തോട്ടോ ചായാതെ സ്വര്‍ണവിപണി, ഇന്നത്തെ സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,614 ഡോളറിലാണ് വ്യാപാരം നടക്കുന്നത്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വില.

18 കാരറ്റിന് ഗ്രാമിന് 11,370 രൂപ. 14 കാരറ്റിന് 8,855 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,710 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 265 രൂപ.

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,614 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 4,633 ഡോളറായിരുന്നു.

യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിച്ചതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നത് മൂലം നാണയപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയുമാണ് സ്വര്‍ണ വിലയെ ഇടിവിലാക്കിയത്.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും, യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ വ്യക്തമായ പുരോഗതിയില്ലാത്തതിനാല്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴും ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുന്നു.

കഴിഞ്ഞയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ 3.5%-3.75% എന്ന നിലയില്‍ നിലനിര്‍ത്തിയിരുന്നു. നാണയപ്പെരുപ്പ ഭീഷണിയെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതും സ്വര്‍ണ വിലയെ ബാധിക്കുന്നു.

ഇന്ന് ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,19,864 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT