സംസ്ഥാനത്ത് തുടര്‍ച്ചയായ വിലയിടിവിന് ശേഷം ഇടവേളയെടുത്ത് സ്വര്‍ണം. ഇന്ന് ഗ്രാമിന് 9,160 രൂപയും പവന് 73,280 രൂപയുമാണ് വില.
18 കാരറ്റ് സ്വര്‍ണത്തിന് 7,515 രൂപയും 14 കാരറ്റിന് 5,855 രൂപയും ഒമ്പത് കാരറ്റിന് 3,775 രൂപയുമാണ് ഇന്ന് വില.
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 123 രൂപ.
സ്വര്‍ണ വില ഈ മാസം പവന് 75,040 രൂപ വരെ ഉയര്‍ന്ന ശേഷം തുടര്‍ച്ചയായി ഇടിവിലായിരുന്നു. 1,760 രൂപയുടെ കുറവാണ് ഇതിനകം ഉണ്ടായിരിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നു വിട്ട വ്യാപാരയുദ്ധ ഭീഷണിക്ക് ഏതാണ് അയവ് വന്നതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ പലതും മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയുകയായിരുന്നു. യു.എസ് ഓഹരി വിപണിയും ട്രഷറി നേട്ടവും ഉയര്‍ന്നിട്ടുണ്ട്.
രാജ്യാന്തര സ്വര്‍ണ വില ജൂലൈ 23ന് 3,439 ഡോളറിലെത്തിയ ശേഷം തുടര്‍ച്ചയായ ഇടിവിലാണ്. ഇന്ന്‌ലെ 3,329 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇന്ന് നേരിയ നേട്ടത്തോടെ 3,338.53 ഡോളറിലാണ് വ്യാപാരം.
ഓഗസ്റ്റ് ഒന്നിനാണ് പല രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ക്കുള്ള ട്രംപിന്റെ ഇളവ് അവസാനിക്കുന്നത്. ഇതായിരിക്കും സമീപഭാവിയില്‍ സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുക. ഇതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് കമ്മിറ്റിയുടെ കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നതും യു.എസിലെ ജി.ഡി.പി കണക്കുകളും സ്വര്‍ണത്തെ സ്വാധീനിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine