പ്രതീകാത്മക ചിത്രം Image Source: Canva
Business Kerala

ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ ഇടിവ്; പവന് ₹960 രൂപ കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

കേരളത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സ്വർണ വില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് പവന് 960 രൂപ കുറഞ്ഞ് 1,12,800 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 11) ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ ഇടിവ് നേരിട്ടതോടെ 22 കാരറ്റിന്റെ ഒരു പവന് 960 രൂപ കുറഞ്ഞ് 1,12,800 രൂപയായി. 18, 14, 9 കാരറ്റ് സ്വർണങ്ങളുടെ നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിയുടെ വിലയിൽ മാറ്റമില്ല; ഗ്രാമിന് 255 രൂപയിൽ തുടരുന്നു.

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് (ഓ​ഗ​സ്റ്റ് 11) ഉച്ചയ്ക്കുശേഷം ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 120 രൂപ താഴ്ന്ന് വിപണി വില 14,100 രൂപയിലേക്ക് എത്തിച്ചേർന്നു. ഇതിന് ആനുപാതികമായി 22 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു പവന് 960 രൂപ കുറഞ്ഞ് പുതുക്കിയ വില 1,12,800 രൂപയുമായി. ചൊവ്വാഴ്ച രാവിലെ കുതിച്ചുയർന്ന സ്വർണത്തിന്റെ വിലയിലെ നല്ലൊരുപങ്ക് നേട്ടവും ഇതോടെ നഷ്ടമായി.

അതുപോലെ 18 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ ഇടിഞ്ഞ് പുതിയ നിരക്ക് 11,585 രൂപയായി. 14 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 75 രൂപ താഴ്ന്ന് വില 9,025 രൂപയായി. 9 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,820 രൂപയായും രേഖപ്പെടുത്തുന്നു. എന്നിരുന്നാലും സ്വർണത്തിന്റെ ആഭ്യന്തര വിപണിയിലെ നിരക്കുകൾ രണ്ട് മാസത്തോളം ഉയർന്ന നിലവാരത്തിലാണുള്ളത്.

അതേസമയം വെള്ളിയുടെ നിരക്കുകളിൽ ഉച്ചയ്ക്കുശേഷം മാറ്റമൊന്നും റീട്ടെയിൽ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ അറിയിച്ചിട്ടില്ല. ഇന്ന് രാവിലെ ഒരു ​ഗ്രാം വെള്ളിയുടെ വില 255 രൂപയിലേക്ക് ഉയർന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷവും അതേ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

യു.എസിൽ നിന്നും അടുത്തിടെ പുറത്തുവന്ന ചില സാമ്പത്തിക ഡാറ്റകൾ പ്രതീക്ഷിച്ചതിലും താഴ്ന്ന നിലവാരത്തിലായതിനാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനയിൽ നിന്നും പിൻവാങ്ങിയേക്കുമെന്ന നി​ഗമനങ്ങളാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വൻ കുതിപ്പുണ്ടാകാൻ കാരണം.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,22,159 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT