സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ഗ്രാം വില 400 രൂപ കൂടി കുറഞ്ഞു. രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഇപ്പോഴത്തെ കുറവോടെ വില 13,490 രൂപയായി. പവന്‍ വില 3200 രൂപ കുറഞ്ഞ് 1,07,920 രൂപയായി. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ പവന്‍ വില 1,11,120 രൂപയായിരുന്നു.
18 കാരറ്റിന് 330 രൂപ കുറഞ്ഞ് ഗ്രാമിന് 11,085 രൂപയും 14 കാരറ്റിന് 255 രൂപ താഴ്ന്ന് 8,635 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,570 രൂപയാണ് വില.
വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 300 രൂപയില്‍ തുടരുന്നു.
രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ വില 3.58 ശതമാനം ഇടിഞ്ഞ് 4,570 ഡോളറിലെത്തി. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 4,742 ഡോളറായിരുന്നു.
സിഎംഇ (CME) വിലയേറിയ ലോഹങ്ങളുടെ മാര്‍ജിന്‍ ആവശ്യകതകള്‍ വര്‍ധിപ്പിച്ചതും, ഡോളറിന്റെ മൂല്യത്തിലുണ്ടായ ഉയര്‍ച്ചയും, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഉണ്ടായ അയവും കാരണം നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് മുതിര്‍ന്നതാണ് സ്വര്‍ണ വില കുത്തനെ ഇടിവിലാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine