Image : Canva 
Business Kerala

ഒറ്റ ദിവസം സ്വര്‍ണം വീണത് മൂന്ന് തവണ, വൈകിട്ട് വരെ കാത്തിരുന്നവര്‍ക്ക് ലാഭം ₹5,240, വില ഇനിയും കുറയുമോ?

രാജ്യാന്തര തലത്തില്‍ ഔണ്‍സ് സ്വര്‍ണ വില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറിയത് മൂന്ന് തവണ. രാവിലെ ഗ്രാമിന് 255 രൂപ കുറഞ്ഞ്14,175 രൂപയില്‍ ആണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഉച്ചക്ക് ഒന്നരയോടെ വില പുതുക്കി ഗ്രാമിന് 250 രൂപ കുറഞ്ഞ് 13,925 രൂപയാക്കി. വൈകുന്നേരം 4.40 ഓടെ വില വീണ്ടും പുതുക്കി. 150 രൂപ കുറച്ചു. ഇതോടെ ഗ്രാം വില 13,715 രൂപയും പവന്‍ വില 13,775 രൂപയുമായി. ഇന്ന് വൈകിട്ട് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് 5,240 രൂപയാണ് ലാഭം കിട്ടിയത്.

രാജ്യന്തര വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വിലയിടിവിന് കാരണമായത്. ഔണ്‍സ് സ്വര്‍ണ വില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 4,678 ഡോളറിലാണ് വ്യാപാരം. രാവിലെ 4,836 ഡോളറിലായിരുന്നു വ്യാപാരം തുടങ്ങിയത്. ഫെഡറല്‍ റിസര്‍വ് ഇന്നലത്തെ പണ നയത്തില്‍ പലിശ നിരക്കില്‍ മാറ്റം വരാതിരുന്നതാണ് വിലയെ ബാധിച്ചത്. യുഎസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും സ്വര്‍ണത്തെ താഴ്ത്തി.

പ്രതീക്ഷകളും മറികടന്നാണ് സ്വര്‍ണ വില താഴുന്നത്. 4,630 ഡോളറിലാണ് ഇനി സ്വര്‍ണത്തിന് സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. യുദ്ധമായതിനാല്‍ നിക്ഷേപകരുടെ പോര്‍ട്ട് ഫോളിയോയില്‍ ചേഞ്ച് വന്നിട്ടുണ്ട്. പലരും നിക്ഷേപം താല്‍ക്കാലികമായി ക്രൂഡോയിലിലേക്ക് മാറിയിട്ടുണ്ട്. ഇതിനൊപ്പം ഡോളറും കരുത്താര്‍ജിക്കുകയാണ്. യുദ്ധം തുടര്‍ന്നാല്‍ വില വീണ്ടും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകള്‍. 4000 ഡോളര്‍ വരെ താഴ്‌ന്നേക്കാമെന്നും കരുതുന്നുണ്ട്. അങ്ങനെ വന്നാല്‍ പവന്‍ വില ഒരു ലക്ഷത്തില്‍ നിന്ന് താഴെയാകാനാണ് സാധ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT