സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷവും കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം കേരളത്തിലെ വ്യാപാരികള്‍ സ്വര്‍ണ വില വീണ്ടും പുതുക്കി നിശ്ചയിച്ചു. ഇതോടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്.
രാവിലെ ഗ്രാമിന് 80 രൂപയും പവന് 160 രൂപയും കുറഞ്ഞാണ് വ്യാപാരം ആരംഭിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷമുണ്ടായ കുറവ് കൂടി കണക്കിലെടുക്കുമ്പോള്‍, ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 1,440 രൂപയുടെ വന്‍ കുറവാണ്.
സ്വര്‍ണ വിലയിലെ ഇടിവ് മറ്റ് കാരറ്റുകളിലും പ്രകടമായി. 18 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,970 രൂപയായും, 14 കാരറ്റിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 8,570 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,530 രൂപയുമായി വ്യാപാരം തുടരുന്നു.
വരുന്ന ആഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് യോഗം നടക്കാനിരിക്കെ, എണ്ണവിലവര്‍ധിക്കുന്നത് പണപ്പെരുപ്പ ആശങ്കകള്‍ കൂട്ടിയതാണ് സ്വര്‍ണത്തെ ബാധിച്ചത്.
പണപ്പെരുപ്പം ഉയര്‍ന്നാല്‍ യു.എസ് ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്ക് കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചേക്കാം. പലിശ നിരക്ക് ഉയര്‍ന്ന് നിന്നാല്‍ വരുമാനമില്ലാത്ത ആസ്തിയായ സ്വര്‍ണത്തോടുള്ള താല്‍പ്പര്യം നിക്ഷേപകര്‍ കുറയ്ക്കും. ഇത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കും.
Gold rates in Kerala witnessed a sharp correction, plunging by Rs 1,440 per sovereign following weak international trends and mounting inflation concerns ahead of the US Fed meeting.
Read DhanamOnline in English
Subscribe to Dhanam Magazine