Gold  Canva
Business Kerala

ഇന്ന് ഉച്ചയ്ക്കുശേഷം സ്വർണവില താഴ്ന്നു; പവന് 800 രൂപ കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

ഉച്ചയ്ക്കുശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 800 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,30,360 രൂപയായി.

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് (2026 ജനുവരി 26) ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ സ്വർണ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (22K) പരിശുദ്ധിയുള്ള ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയിൽ 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ പുതുക്കിയ വിപണി വില 16,295 രൂപയായി താഴ്ന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 800 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,30,360 രൂപയായും രേഖപ്പെടുത്തി.

സമാനമായി 18K, 14K, 9K പരിശുദ്ധിയുള്ള സ്വർണത്തിന്റെ നിരക്കുകളിലും ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിവ് നേരിട്ടു. ഇതനുസരിച്ച് 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ താഴ്ന്ന് വിപണി വില 13,380 രൂപയായും ഇതിന്റെ ഒരു പവന്റെ വില 680 രൂപ കുറഞ്ഞ് 1,07,040 രൂപയിലേക്കും എത്തിച്ചേർന്നു.

14 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 10,420 രൂപയും ഇതിന്റെ ഒരു പവന്റെ വില 520 രൂപ കുറഞ്ഞ് 83,360 രൂപയുമായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ താഴ്ന്ന് വിപണി വില 6,715 രൂപയും ഒരു പവനിൽ 320 രൂപ കുറഞ്ഞ് 53,720 രൂപയിലേക്കും താഴ്ന്നു. അതേസമയം വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 410 രൂപയാണ്.

നേരിയ ആശ്വാസം മാത്രം

രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.1 ​ഗ്രാം) സ്വർണത്തിന്റെ വില 5,550 ഡോളറിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇന്ന് രാവിലത്തെ വ്യാപാരത്തിൽ റെക്കോഡ് വർധന ആഭ്യന്തര വിപണിയിലും പ്രകടമായത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വിലയിൽ 8,640 രൂപയുടെ വർധനയാണ് ഇന്ന് രാവിലെ കുറിച്ചത്. ഇവിടെ നിന്നും 800 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തുന്നത്. അതായത് കഴിഞ്ഞ ദിവസത്തേക്കാളും 7,840 രൂപ മുകളിലാണ് നിലവിലും ഒരു പവൻ സ്വർണത്തിന്റെ വിപണി വിലയെന്ന് സാരം.

സ്വർണാഭരണം വാങ്ങാൻ എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിപണി വില 1,31,160 രൂപയായി ഉയർന്നതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,41,168 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം എന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT