Image : Canva 
Business Kerala

സ്വര്‍ണ വിലയില്‍ ഇടിവ്, റെക്കോഡില്‍ നിന്ന് പവന്‍ വില 4,840 രൂപ കുറഞ്ഞു

വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന് 99,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. 18 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,235 രൂപയായി. 14 കാരറ്റിന് 7,975 രൂപയും ഒമ്പത് കാരറ്റിന് 5,145 രൂപയുമാണ് വില.

വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാം വില ഏഴ് രൂപ കുറഞ്ഞ് 240 രൂപയായി.

രണ്ട് ദിവസത്തെ വില മുന്നേറ്റത്തിനു ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ തിരിച്ചിറക്കം. ഡിസംബര്‍ 27ന് 1,04,440 രൂപയിലെത്തി റെക്കോഡിട്ട പവന്‍ വില പിന്നീട് രാജ്യന്തര വിലയിലുണ്ടായ കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 31ന് 98,920 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് പുതുവര്‍ഷപ്പിറവി മുതല്‍ വീണ്ടും മുന്നേറ്റം തുടരുകയായിരുന്നു.

ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 4,402 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 4,330 രൂപയിലേക്ക് എത്തിയതാണ് ഇന്ന് കേരളത്തില്‍ വിലയിടിവിന് കാരണമായത്. അതേസമയം വില വീണ്ടും 4,400 ഡോളറിന് മുകളിലേക്ക് നീങ്ങാനുള്ള പ്രവണതയാണ് കാണുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കാന്‍

നിലവിലെ വിപണി നിരക്കിനോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും , 3 ശതമാനം ജിഎസ്ടിയും ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും ചേരുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ ഏകദേശം 1.10 ലക്ഷം രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും. പണിക്കൂലി ഉയരുന്തോറും ആഭരണ വില വീണ്ടും ഉയരുകയും ചെയ്യും.

Gold prices drop again in Kerala, with pavan falling by ₹280 and gram by ₹35 amid international market shifts.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT